Chapter Title : രാവണ ഉദയം 10 [Uncle jhon]
ശേഖരൻ.. ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ് എന്തായാലും താൻ രാവിലേ തന്നെ കാര്യംങ്ങൾ ഓക്കേ പേപ്പറിൽ ആക്കി കൊണ്ടുവാ പിന്നെ രജിസ്ട്രാളെ ഞാൻ വിളിച്ചു പറഞ്ഞോളാം എന്റെ സ്വന്തം ആള ടൈം ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഓക്കേ മൂപര് നോക്കി കൊള്ളും
സായി... അപ്പൊ രാമൻ സാറുടെ കാര്യത്തിൽ ഉറപ്പില്ല അല്ലെ
ശേഖരൻ... ആവോ എന്തായാലും താൻ രാവിലെ എല്ലാം സെറ്റ് ആക്
സായി... സാർ... അവൻ ഫോൺ വെച്ചു
രാമൻ തന്റെ റൂമിൽ കയറി എന്നിട്ടും വിശ്വനെ ഫോൺ വിളിച്ചു
വിശ്വൻ.... ഹലോ രാമൻ കുഞ്ഞേ ഞാൻ കുഞ്ഞിനെ അങ്ങോട്ട് വിളിക്കണം എന്ന് കരുതി ഇരുന്നു പിന്നെ കുഞ്ഞു ഇപ്പോ എവിടെ ആണ് എന്നാ ഒരു ഡൌട്ട് ആണ്
രാമൻ... എന്താ മൊത്തത്തിൽ നടക്കുന്നത് അങ്കിൾ
വിശ്വൻ.... ഞാൻ പറയാം..... വിശ്വൻ എല്ലാം ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞു..... കുഞ്ഞേ ശേഖരനും മകനും ആണ് ഈ ബിസിനസ് പ്രപ്പോസ്സൽ കൊണ്ട് വന്നത് പിന്നെ അറിയാലോ ഭദ്രൻ ആണ് എങ്കിൽ ഇപ്പോൾ രാത്രി ആണ് എന്ന് രണ്ടാൾ തറപ്പിച്ചു പറഞ്ഞാൽ അത് ആണ് സത്യം എന്ന് വിശ്വസിക്കും
രാമൻ... അപ്പൊ നമുക്ക് എതിരെ പ്രവർത്തിക്കുന്നവർ
വിശ്വൻ... അത് സത്യം ആണ് ആരോ നല്ല കളി കളിക്കുന്നുണ്ട് പിന്നെ അതിന്റെ ഇടയ്ക് ആ കള്ളൻ ശേഖരൻ എല്ലാം ബാധ്യതയും നമ്മുടെ പേരിൽ ആക്കി ബിസ്സിനെസ്സ് പാർട്ണർ ആകാം എന്ന് കരുതി ഒരു കളി കളിച്ചു അത് ഞാൻ കലക്കി കടുവറുത്തു കൊടുത്തിട്ട് ഉണ്ട് ഇപ്പോ അയാളുടെ ജെട്ടി വരെ പണയപെടുത്തി
💬 Comments
View all comments