Chapter Title : രാവണ ഉദയം 6 [Uncle jhon]
പറഞ്ഞെ
ശേഖരൻ.... അല്ല മാണിക്യംനെ തീർക്കാൻ പദ്ധതി ഇട്ടതും നടപ്പിലാക്കിയതും ഒക്കെ നിങ്ങളയിരുന്നു അവസാനം വന്നു ചേർന്ന ഞാൻ ആണ് ഒരു ദിവസം മുഴുവൻ ജയിലിൽ കിടന്നത് നിങ്ങൾ ഓക്കേ രക്ഷപെട്ടു അന്ന് അവരുടെ അടുത്ത് നിന്ന് കിട്ടിയത് മുഴുവൻ എനിക്ക് ആണേ അതിനു ശേഷം സുധാകരേട്ടനെ ഇപ്പോഴാ വൃത്തിയായിട്ട് ഒന്ന് കാണാൻ ഒത്തത് അതുകൊണ്ട് പറഞ്ഞുപോയത്
ഭദ്രൻ... ശേഖര കഴിഞ്ഞത് എല്ലാം കഴിഞ്ഞില്ലേ
സുധാകരൻ... ശേഖര അന്ന് ഞാൻ മുങ്ങിയത് അല്ല എന്റെ ഒരു അത്യാവശ്യത്തിന് പോകേണ്ടി വന്നതല്ലേ
ശേഖരൻ... ഉവ്വ പ്രോബ്ലം ഒന്നും ഇല്ല പെട്ടന്ന് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളു .. ഭദ്രാ ഞാൻ പോണു
ഭാർഗവാൻ... അല്ല ശേഖരട്ട നിങ്ങൾ പോയാലോ
ശേഖരൻ.... നിങ്ങൾക് ആന ബലം ഓക്കേ കിട്ടിയത് അല്ലെ അതുകൊണ്ട് ഇപ്പോ ഞാൻ പോണു എനിക്കു വീട് ഉണ്ട് മക്കളും ഭാര്യയും ഉണ്ട് നിങ്ങളൊക്കെ കൂടെ നിന്നതിന് ചിലപ്പോൾ പോലീസ് അവിടേക്ക് പോയിട്ടുണ്ടാവും ഒന്ന് പോയി നോക്കട്ടെ അവിടുത്തെ അവസ്ഥ എന്താണ്
സുധാകരൻ... ഞാൻ വന്നത് കൊണ്ട് ആണോ ശേഖര
ശേഖരൻ.... നിങ്ങൾ എന്ത് വെണ്ണേലും ചിന്തിച്ചോ ഞാൻ പോണു
ഭദ്രൻ.... ശേഖര ശേഖര
ശേഖരൻ.... ഭദ്ര ഒന്നുലാട എന്താകയോ പറഞ്ഞത് ആണ് നിങ്ങൾ ഓക്കേ അത് വിട്ടേര് ഒന്നും പൊയി ഉറങ്ങട്ടെ കുറേ ദിവസം ആയി ഉറങ്ങിട്ടു ഞാൻ പോണു സുധാകരെട്ടോ നാളെ കാണാം
ശേഖരൻ കാറിൽ കയറി പൊയി
സുധാകരൻ.... ആ പോട്ടെ അവന്ന് നല്ല ഷീണം ഉണ്ട് നമ്മുടെ കൂടെ ചങ്ക് പറിച്ചു നിന്നവനാ അത് കൊണ്ടു അവൻ ദേഷ്യം പെട്ടാലും അത് കണ്ടില്ല എന്ന് വെച്ച മതി നിങ്ങൾ വാ എനിക്കു ഒരുപാട് ചോദിക്കാനും ഉണ്ട് നിങ്ങൾക്ക് ഒരുപാട് പറയാനും.. എല്ലാവരെയും ഒന്നും കാണട്ടെ
മഠത്തിൽ ഹൌസ്
ശേഖരൻ... മനു നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്
മനു... തല വേദന ഉണ്ട് അത്ര തന്നെ വിടില്ല ആ നായിന്റെ മോനെ ഞാൻ ഹാ ഒരു പെരുപ്
ശേഖരൻ... നിന്റെ അമ്മയെ അവർ എന്തെങ്കിലും ചെയ്തോ
💬 Comments
View all comments