Chapter Title : രാവണ ഉദയം 8 [Uncle jhon]
പൂർണമായും സായിയുടെ ഡയറക്റ്റ് ഓഡറിൽ ആണ് പ്രവർത്തിക്കുന്നത് ആരാ മുതലാളി എന്ന് പോലു അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ
വിശ്വാൻ.... അവൻ എന്നെ അടപടലം പൊളിച്ചു അടുക്കി കളഞ്ഞേടോ എടോ എനിക്ക് ഒരു വാക് മിണ്ടാൻ പറ്റാതെ ആക്കി കളഞ്ഞു കൂടെ ഒരു കള്ളൻ എന്ന ഒരു പട്ടം കുടി ചാർത്തി തന്നു
തോമസ്... അത് എങ്ങനെ സാറെ
വിശ്വാൻ.... എടോ എന്റെ പെങ്ങളുടെ മകന്റെയും എന്റെ മരുമകന്റെയും ആ ഇഷ്യൂ ഇല്ലായിരുന്നോ അതു അവിടെ എടുത്ത് ഇട്ട്..... അതു എങ്ങനാ തോമസേ രണ്ടു ഡിപ്പാർട്മെന്റിൽ ആയ എന്റെ മോന്റെയും മരുമകന്റെയും പേരിൽ ഒരേ പോലെ ഫ്രോണ്ട് ചെയ്തു എന്ന പോലെ പ്രോബ്ലം ഉണ്ടാകുന്നത് അത് ഇവിടേ ആരോ കരുതികുട്ടി ചെയ്തത് അല്ലെ
തോമസ്... സാറിന് ആ സംശയം ഉണ്ടെങ്കിൽ അത് അവിടെ പറഞ്ഞു കുടയിരുന്നോ
വിശ്വാൻ.... ഹ്ഹ് ആരോട് ആ പൊട്ടനോടോ അതോ ആ കുറുകനോടോ എടോ ഭദ്രൻ എന്ന് പറയുന്നവൻ വെറും ഒരു മൊണ്ണയാണ് എന്താ ഇവിടേ നടക്കുന്നത് എന്ന് കണ്ണിന്റെ മുന്നിൽ കണ്ടാൽ പോലും അയാൾക് മനസ്സിൽ ആവില്ല പിന്നെ ശേഖരൻ ആൾ ആരാ മുതൽ ബുദ്ധി രാക്ഷസൻ അല്ലെ
ടോമസ്.... അപ്പൊ ശേഖരൻ മുതലാളിയോട് പറഞ്ഞാൽ പോരെ
വിശ്വാൻ.... എടോ സായി വല്ലാത്ത കളി ആണ് കളിക്കുന്നത് ആരുടെ എടുത്ത് എങ്ങനെ കളിക്കണം എന്ന് അവന്ന് അറിയാം ഈ ശേഖരൻ മംഗലത്ത് ഗ്രൂപ്പ് ആയി ചെയുന്ന ബിസിനസ് ഓക്കേ നല്ല ടോപ്പിൽ ആണ് പോകുന്നത് എന്താ എന്ന് അറിയുമോ എടോ ഇയാളുടെ
💬 Comments
View all comments