Chapter Title : രാവണ ഉദയം 9 [Uncle jhon]
റിച്ചുവിന്റെ പുറത്തു ഒന്നും കൊടുത്തു അവൻ പിടഞ്ഞു പോയി അവൻ പെട്ടെന്ന് തിരിഞ്ഞു അപ്പോയെക്കും സൈമൺ വണ്ടിയും ആയി ഡ്രൈവറുടെ അടുത്ത് എത്തി റിച്ചു അപ്പോൾ എഴുന്നേൽക്കാൻ നോക്കിയതും ഡ്രൈവർ വടി എടുത്ത് അവന്റെ നെറ്റിക് നേരെ എറിഞ്ഞു ചാടി വണ്ടിയിൽ കയറി വണ്ടി എടുത്തു അവിടെ നിന്ന് പോയി റിച്ചുവിന്റെ നെറ്റിക്കും മുറിവ് പറ്റി അവൻ എഴുന്നേറ്റ് അവിടെ തന്നെ വീണു അവൻ പതുകെ ചാരി അവിടെ ഉള്ളാ മതിലിന്റെ വശത്തേക് ഇരുന്നു.....
@@@@@@@@@@@
( 15 മിനിറ്റ് മുന്നേ )
വീണ വളരെ സ്പീഡിൽ തന്നെ കോളേജ് ബാത്‌റൂമ് ലക്ഷ്യം ആക്കി അവിടേക്കു ഓടി അവൾ ഓടി വരുന്നതും കൊണ്ടു കോളേജ്ന്റെ ബാത്‌റൂമിലേക്ക് പോകുന്ന വഴിൽ നിൽക്കുകയാണ് രോഹൻ .... വീണ വളരെ വേഗത്തിൽ ഓടി വരുന്നത് കണ്ടു രോഹൻ അവളുടെ മുന്നിലേക്ക് കയറി നിന്ന്
രോഹൻ.. എന്ത് പറ്റി വീണേ
പക്ഷേ സ്പീഡിൽ ഓടി വരുന്ന വീണയുടെ മുന്നിൽ കയറി നിന്ന രോഹനെ ഒറ്റ കൈ കൊണ്ട് തട്ടി തെറുപിച്ചും വീണ മുന്നോട്ടു കുതിച്ചു... മാറിനിക്കട അങ്ങട്...... അവളുടെ ആ തട്ടിൽ രോഹൻ കുറച്ചു പിറകേക് ആയി വീണു... അവന്റെ ബ്ലൂട്ടൂത് വീണു പോയി.... (അമ്മോ ഇവൾക് എന്ത് ശക്തിയാണ് ) എന്ന് രോഹൻ ചിന്തിച് ഇരുന്നു പോയി പെട്ടെന്ന് തന്നെ അവൻ ബ്ലൂട്ടൂത് തിരഞ്ഞു എടുത്തു...
രോഹൻ... ഹലോ ഹലോ റിച്ചു റിച്ചു ( അവിടെ നിന്ന് എന്താകയോ ശബ്ദം അവൻ കേൾക്കുന്നു ) ഇത് വീണപ്പോൾ കേട് ആയോ... ഹലോ
💬 Comments
View all comments