Chapter Title : രാവണ ഉദയം 9 [Uncle jhon]
അവളുടെ മുന്നിൽ നാടകം കളിക്കാൻ ഞാൻ തയ്യാർ അല്ല
റിച്ചു... രോഹ നീ നല്ലവൻ ആണ് പക്ഷേ ഇതൊക്കെ കൊടുത്താൽ നിന്നെ ഒരു കോമാളി ആയിട്ടെ കണക്കാക്കും
രോഹൻ.... ഇല്ല അവൾ ഒരു പാവം കുട്ടിയ അവൾ ഒരിക്കലും ഞാൻ ഈ കത്തു കൊടുത്താൽ എന്നെ വേദനിപിക്കുന്ന തരത്തിൽ എന്നോട് പെരുമാറില്ല.... അത് എനിക്കു ഉറപ്പ് ഉണ്ട്
റിച്ചു... ഓക്കേ പക്ഷേ ഈ കത്തു നീ രണ്ടാമത്തെ തവണ കൊടുത്താൽ മതി ആദിയം ഒരു ഐ ലവ് യു എഴുതി കൊടുത്താൽ മതി.... ആദ്യ അത് മതിയെടാ കാമുക
അവർ രണ്ടു പേരും ഒന്നും ചിരിച്ചു.... വാ രാത്രി 10 ആയി മെസ്സിൽ ഫുഡ് തീർന്നു പോകും വാ.. അവർ ഭക്ഷണം കഴിക്കാൻ പോയി....
ഗേൾസ് ഹോസ്റ്റൽ
കുഞ്ഞി.... എന്റെ ബോധം പോയ ശേഷം നടന്നത് പറയാത്തത്
വീണ... അതിന് ഒന്നും നടന്നില്ലാലോ
കുഞ്ഞി... ഇടിക്കാൻ വന്ന വണ്ടി എന്ത് ആയി
വീണ... എന്റെ പൊന്നു കുഞ്ഞു വണ്ടി ഇടിക്കാൻ വന്നു പക്ഷേ ബ്രേക്ക് ഇട്ട് നിന്നും അത് കഴിഞ്ഞു അവർ കുറെ സോറി പറഞ്ഞു പിന്നെ ഒരു ഓട്ടോയിൽ കയറ്റി നിന്നെ ഇവിടെക് കൊണ്ട് വന്നു... ഇവിടെ വന്നു ഞാൻ പെണ്ണ്കുട്ടികളുടെ സഹായത്തോടെ നിന്നെ കൊണ്ടു വന്നു റൂമിൽ കിടത്തി അത്രയേ ഉണ്ടായുള്ളൂ... പിന്നെ ഒരു വണ്ടി വരുബോയെക്കും നീ ഇങ്ങനെ പേടിച് തല കറങ്ങി വിഴു എന്ന് ഞാൻ കരുതിയോ പൊട്ടിപെണ്ണേ
കുഞ്ഞി... കള്ളം നീ നുണ പറയുകയാ
വീണ... എന്റെ തലയിൽ തൊട്ട്
💬 Comments
View all comments