Chapter Title : രാവണ ഉദയം 9 [Uncle jhon]
ഗ്രൂപ്പ് അഡ്രസ് ഓക്കേ.. നീ എന്താ അവയവ ദാനം ചെയ്യാൻ പോകുകയാണോ എന്നാ എഴുതി വിട് നിന്റെ ആധാർ കാർഡ് നമ്പറും പാൻ കാർഡ് നമ്പറും അക്കൗണ്ട് നമ്പറും ഓക്കേ എഴുത്
രോഹൻ... അയ്യോ അതൊക്കെ വേണോ ഞാൻ ഫോൺ നമ്പറും കുടെ എഴുതിയ പോരെ ബാക്കി ഓക്കേ അവൾ ചോദിക്കുബോ കൊടുത്ത പോരെ അല്ല ഇനി പുതിയ ലവ് ലേറ്ററിൽ ഇങ്ങനെ ഓക്കേ ഉണ്ടോ ഞാൻ ആദ്യ ആയിട്ട് അല്ലെ
റിച്ചു.... എന്റെ രോഹ നിനക്ക് ഈ കുട്ടികൾ ഉണ്ടാവുന്നത് എങ്ങനെ ആണ് എന്നൊക്കെ വല്ല നിശ്ചയം ഉണ്ടോ അതോ പണ്ട് ഉള്ള സിനിമയിൽ ഓക്കേ ആദ്യരാത്രി കാണിക്കുമ്പോൾ അവിടുന്ന് കട്ട് ചെയ്തു രണ്ടു പൂവ് ചേർത്തു വെച്ച് ഷേയിക്ക് ചെയ്തു കാണിക്കാറാണ് പതിവ് അങ്ങനെ വല്ല തെറ്റിദ്ധാരണയും ഇപ്പോഴും ഉണ്ടോ
രോഹൻ മുഖത്തു ദേഷ്യം വന്നു... റിച്ചു വേണ്ട അധികം നീ കളി ആകേണ്ട നീ ആർകെങ്കിലും ലവ് ലെറ്റർ കൊടുത്തിട്ട് ഉണ്ടോ അല്ലെങ്കിൽ എഴുതിട് ഉണ്ടോ
റിച്ചു... ഇല്ല അത് വിചാരിച്ചു നീ കാണിച്ചു വെച്ചത് ഓക്കേ എന്താ ഇത്
രോഹൻ.... എന്റെ മനസ്സ് തുറന്നു എഴുതിയതാ നിനക്ക് ഇത് പൊട്ടത്തരം ആയി തോന്നം പക്ഷേ എന്റെ മനസ്സിൽ അവളോട് ഉള്ള ഇഷ്ടം ഇങ്ങനെ ആണ് എഴുതി വന്നത് ആദ്യ ദൈവത്തിന്ന് നന്ദി പറഞ്ഞു തുടങ്ങി പിന്നെ എന്റെ ഐഡന്റിറ്റി വെളിപെടുത്തി ഞാൻ ഇങ്ങനെ ആണ് എന്ന് അറിയിച്ചു അവൾക് എന്നെ ഇഷ്ടപെട്ടാൽ മതി അല്ലാതെ അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി
💬 Comments
View all comments