0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

........

"""" അച്ഛാ...... ദാ........ ഇത് കഴിക്കച്ഛാ............. """................. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു കയ്യിൽ എന്തോ ഗുളികയും മറുകയ്യിൽ വെള്ളവുമായി അപ്പോഴേക്കും രാജി ഓടിപ്പിടച്ചെത്തി.... അച്ഛന്റെ ശ്വാസമുട്ടിനെക്കുറിച്ച് നല്ല ബോധ്യമുള്ളത് കൊണ്ടാവണം അവൾ ആദ്യം തന്നെ അതിനുള്ള മരുന്നെടുക്കാൻ ഓടിയത്.............. ....

""" സുമേ...... വേണ്ടാ...... പറയ്യ്....... '""............... ശ്വാസമെടുക്കാൻ പാട് പെട്ട് വലിവ് തുടർന്ന അവസ്ഥയിലും അയാൾ ഭാര്യയോട് വേണ്ടാന്ന് പറയാനാ പറഞ്ഞത് ...... പറഞ്ഞ് നിർത്തിയതും വീണ്ടും വലിവ് തന്നെ.........

""" അച്ഛാ...... ""............ അതൊന്നും കാര്യമാക്കാതെ അവൾ അച്ഛന്റെ തൊട്ടടുത്ത് ഇരുന്ന് അയാളുടെ മുതുകിൽ കൈ വക്കാൻ ഒരുങ്ങി .....

"""" തൊടരുത് നീ........... """................. അമ്മയുടെ നിലവിളി കലർന്ന അലർച്ച കേട്ട് നിന്ന എന്റെ കാതുകൾ പോലും അടപ്പിച്ചു .....

""""" തൊടരുത്...... ഇങ്ങേരെ തൊടാനുള്ള അവകാശം പോലും ഇനി നിനക്കില്ല............ ...... കാണണ്ട ഞങ്ങക്ക് നിന്നെ ......... """...................... ആവരുടെ ആരോഗ്യത്തിനു പോലും താങ്ങാൻ കഴിയാത്ത അത്രക്കും ഉച്ചത്തിൽ അവർ അലറിയപ്പോ എന്റെ പെണ്ണിന്റെ തലകുനിഞ്ഞു.............

"""" അച്ഛാ..... പൊറുക്കണം ഞങ്ങളോട്............ .... """............... ആ അച്ഛന്റെ കാൽക്കലേക്ക് അവൾ കരഞ്ഞുകൊണ്ട് വീണു......

""" ക്ഷമിക്കച്ഛാ...... ഈ ഒരു തവണ മാത്രം ..... ഇന്നേവരെ ഒന്നിന് വേണ്ടിയും അച്ഛനോട് ഞാൻ വാശിപിടിച്ചില്ലല്ലോ ,... പക്ഷെ ഇവൻ...... ഇവനെ മാത്രം ..... ഇവന് വേണ്ടി മാത്രല്ലേ അച്ഛാ ഞാൻ വാശിപിടിക്കുന്നുള്ളൂ...... പ്ലീസ് അച്ഛാ.............. അച്ഛന്റെ കുഞ്ഞി ഇനി ഒരിക്കലും ഒന്നും ചോദിക്കില്ല ............... ഇത് മാത്രം ഒന്ന് സമ്മതിക്കച്ഛാ.............

"""""

💬 Comments

View all comments