Chapter Title : ?രാവണചരിതം 10 [LOVER]
ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്ക് വേണ്ടി അച്ഛനോട് കെഞ്ചി വാശിപിടിക്കുന്ന എന്റെ പെണ്ണ്....... ആ രംഗം എന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി.... ജീവനെക്കാളേറെ അവളെന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയായിരുന്നെങ്കിലും അതിന്റെ ആഴം അളക്കാൻ ഒരു നൂറ് ജന്മം കഴിഞ്ഞാലും എനിക്ക് കഴിയില്ലെന്ന് തോന്നിപ്പോയി ആ ഒറ്റ നിമിഷം കൊണ്ട്.......
""""" കാൽക്കൽ കുനിഞ്ഞു കിടന്ന് കരയുന്ന അവളുടെ മുഖത്തേക്ക് പോലും നോക്കാതെ തന്റെ കാലുകൾ മടക്കിവച്ച ആ മനുഷ്യന്റെ മുന്നിൽ നിന്ന് എന്റെ പെണ്ണിനെ എടുത്ത് പൊക്കിക്കൊണ്ട് ആ പടിവിട്ടിറങ്ങാൻ എന്റെ ഉള്ള് തുടിച്ചു .. .... അതിന് വേണ്ടി തന്നെ ഞാൻ മുന്നോട്ട് കാലുകൾ എടുത്ത് വച്ചു.....
"""" എഴുന്നേറ്റ് പോടീ നാശമേ..... കാണണ്ട ..... നിന്നയിനി ഞങ്ങക്ക് കാണണ്ട..... പൊക്കോ.... എവിടെക്കാന്നുവച്ചാ പൊക്കോ ......... ഇങ്ങനൊരു പിഴച്ച സന്തതി എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ ഈശ്വരാ........................ """.................. നിലത്ത് കിടന്ന് കരഞ്ഞ എന്റെ പെണ്ണിനെ വലിച്ചു പൊക്കി ഉള്ള ശക്തി മുഴുവൻ എടുത്ത് അവർ ദൂരേക്ക് തള്ളി ........ ....
"""" ഗുണം പിടിക്കില്ലെടി..... നീയൊരിക്കലും.......... ... പൊന്നുപോലെ നോക്കിയ ഞങ്ങളെക്കളൊക്കെ വലുതല്ലേ നിനക്കിവൻ... പൊയ്ക്കോ.... ആരും തടയില്ല നിന്നെ... പക്ഷെ എന്റെ ഏട്ടന് എന്തേലും പറ്റിയാ.......... നശിച്ചുപോവും നീ...................... "" ........................ ഇതെല്ലാം പറയുമ്പോഴും മറുത്തൊരക്ഷരം പോലും പറയാതെ തലയും കുനിച് കേൾക്കുന്ന രാജിയെ കണ്ടപ്പോ എന്റെ നെഞ്ച് പൊട്ടിപ്പോകുന്ന പോലെ തോന്നി , നേരത്തെ അവരെന്റെ പെണ്ണിനെ വിളിച്ച വാക്കുകളും ഇപ്പൊ അവരുടെ ആ ശാപവാക്കുകൾ കൂടി ആയപ്പോ എന്റെ സർവ്വ
💬 Comments
View all comments