Chapter Title : ?രാവണചരിതം 10 [LOVER]
അയാൾ മാറോട് ചേർത്തു.............
"""" അച്ഛന്റെ കുഞ്ഞി , അച്ഛനെ വിട്ട് പോവാണോ .................. """.............. ഇടറിയ ശബ്ദത്തോടെ അയാളത് ചോദിക്കുമ്പോ പെണ്ണിന്റെ എങ്ങലടിക്ക് ആക്കം കൂടി .........
"""" ന്നെ ..... ന്നെ കാണണ്ട...... പൊക്കോളാൻ പറഞ്ഞില്ലേ..... "".................
""""" ഇല്ല.. ... ഇന്റെ കുട്ടീനെ ഞാൻ എവിടേക്കും ഓടിക്കില്ലട്ടോ..... ..... പെട്ടന്ന് ഇതൊക്കെ കേട്ടപ്പോ അച്ഛൻ വല്ലാണ്ടായി ....... എന്നുവെച്ച് എനിക്ക് ന്റെ കുഞ്ഞീനെ ഒരിക്കലും വെറുക്കാൻ പറ്റില്ല.... അത് നീ മറന്നോ കുഞ്ഞീ..................... ""............
"""" അച്ഛന്റെ അടുക്കലെത്തുമ്പോ അവൾ പഴയ അഞ്ചുവയസ്സുകാരിയാവുന്ന ആ രംഗം എന്റെ മനസ്സൊന്നു തണുപ്പിച്ചു..... എന്തോ .. അവരുടെ ആ സ്നേഹവും , വാത്സല്യവും ഒക്കെ കാണുമ്പോ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ .... . ഇതൊക്കെ എപ്പോഴോ ഞാനും ആഗ്രഹിച്ചിരുന്നോ. ???? ............. . ............. ""
"""""" മോൻ അകത്തേക്ക് വായോ ... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്...................... """................... പെട്ടന്ന് എനിക്ക് നേരെ തിരിഞ്ഞയാൾ പറയുമ്പോ ഞാനെന്റെ നിറം മങ്ങാത്ത ഓർമ്മകളിൽ നിന്നും അച്ഛന്റെയും അമ്മയുടെയും കൂടി കളിച് ചിരിച് നടന്ന ആ പഴയ ദിനങ്ങളിലൂടെയൊക്കെ സഞ്ചരിക്കുകയായിരുന്നു.....
"""" ആ ഓർമ്മകളെ തത്കാലം മനസ്സിന്റെ അടിത്തട്ടിൽ എവിടെയോ താഴിട്ട് പൂട്ടിയ ശേഷം ഞാൻ മെല്ലെ അകത്തേക്ക് കയറി ..........
""" അപ്പോഴേക്കും രാജി അകത്ത് നിന്ന് അച്ഛന്റെ ചാരുകസേരയുമായി ഉമ്മറത്തേക്ക് വന്നിരുന്നു... അവളത് അയാളുടെ അടുത്ത് കൊണ്ട് പോയി പ്രതിഷ്ഠിച്ചു..
""" തന്റെ മനസ്സിൽ ഓർത്ത കാര്യം , പറയാതെ തന്നെ മകൾ അറിഞ്ഞു
💬 Comments
View all comments