0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

കൊടുത്തേ.... ഞാൻ കാരണാ അവൾ....................... """...................... പിന്നെ ഞാൻ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് കരയുന്ന സഞ്ജുവിനെയാണ്.... ........... ആ കാഴ്ച്ച താത്കാലീകമായി എന്റെ സംസാരശേഷിയെ തടഞ്ഞു , ഒരുപക്ഷെ അവനെ അപ്പൊ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എന്നിൽ ഇല്ലായിരുന്നിരിക്കണം, ... ....

"""" കുറച്ച് നേരം അവന്റെ തോളിൽ കൈവച് ഞാൻ നിന്നു.., അപ്പോൾ അവന്റെ ഉള്ളിലുള്ള അമർഷവും ദേഷ്യവും ഒക്കെ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് ഒഴുകുന്നതും നോക്കി ......

""" അന്ന് ... അങ്ങനെയൊക്കെ ഉണ്ടാവാൻ കാരണം തന്നെ ഞാനല്ലേ.... നീ വേണേൽ അതിന് എന്നെ ശിക്ഷിച്ചോ ,... സംഭവിച്ചു പോയതിനൊക്കെ ഞാനും കാരണക്കാരനല്ലേ...... അപ്പൊ ആദ്യം എന്നെ കൊല്ല് അത് കഴിഞ്ഞിട്ട് അവളേം.... പിന്നെ നിന്റെ വീട്ടില് മകനെയോർത്ത് ഈ കഴിഞ്ഞ ദിവസമൊക്കെ സ്വയം ഉരുകിത്തീരാറായ ആ അമ്മയേം കൂടി കൊന്നേക്ക് ,,,, അതാവുമ്പോ അവർക്ക് മകന്റെ പിന്നീടുള്ള അവസ്ഥ കണ്ട് നെഞ്ച് പൊട്ടി മരിക്കേണ്ടി വരില്ലല്ലോ...................... ""!........................... അവസാനം എന്റെ കൺട്രോൾ പോയി ഞാൻ എന്തൊക്കെയോ വിളിച്ച് കൂവി ...... ................ പക്ഷെ ഞാൻ പറഞ്ഞ വാക്കുകൾ കൊണ്ട് അവന്റെ അന്നേരത്തെ കണ്ണീര് നിന്നു , അതവന് ശെരിക്ക് കൊണ്ടു ............

"" കഴിഞ്ഞതൊക്കെ പോട്ടേന്ന് വച് ജീവിക്കണം എന്ന് പറയാൻ നല്ല എളുപ്പാ ,,,,,,,,, അതൊക്കെ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മറക്കാൻ പറ്റൂല്ലാന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാ ...., പക്ഷെ വീട്ടിലിരിക്കുന്ന അമ്മയെ ഓർത്തേലും നീ അതൊക്കെ മറക്കാൻ ശ്രമിക്കണം, അവരുടെ ആകെ ആശ്രയം നീയാ...

💬 Comments

View all comments