0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

ഇരുന്ന് കഴിച്ചു ...........

""""" ഊണ് കഴിഞ്ഞ ശേഷം, പിന്നെ അവിടെ നിക്കാൻ ഒരു മൂഡ് തോന്നിയില്ല ..... എങ്ങോട്ട് മുങ്ങും എന്നും വിചാരിച്ച് നിക്കുമ്പോഴാണ് കടയുടെ കാര്യം ഓർമ്മയിൽ തെളിഞ്ഞത്...... തത്കാലം അങ്ങോട്ട് വിടാം., എന്നിട്ട് രാത്രി വല്ലതും വരാം ... അതാ നല്ലത്......... പക്ഷെ ഇത് പറയാൻ അവളെ അവിടെയെങ്ങും നോക്കീട്ട് കാണുന്നുമില്ല..... അടുക്കളേല് ആയിരിക്കും കക്ഷി..... അങ്ങോട്ട് ചെന്ന് പറയാൻ ഉള്ള മനക്കരുത്തില്ലാത്തത് കൊണ്ട് അച്ഛനോട് "ഞാൻ കടയിലേക്ക് ഇറങ്ങുവാണ് " എന്ന് പറഞ്ഞിട്ട് ഞാനവിടന്ന് തടിയൂരി ............

""""" വാസ്തവത്തിൽ അവിടുന്ന് ഞാൻ ഇറങ്ങി ഓടുകയായിരുന്നു....... വണ്ടീo എടുത്തോണ്ട് റോട്ടിലേക്ക് എത്തിയപ്പോഴാ ആ വീർപ്പുമുട്ടൽ മാറിയത് ...... ഞാൻ കടയിലേക്ക് എത്തുന്ന മുന്നേ തന്നെ എന്റെ ഫോൺ ബെല്ലടിച്ചു...... അത് പോക്കറ്റിൽ നിന്ന് എടുക്കാതെതന്നെ എന്റെ പെണ്ണാണെന്ന് ഉറപ്പുള്ളത് കൊണ്ടും, ഇപ്പൊ കോൾ എടുത്തില്ലെങ്കിൽ തിരിച്ചു ചെല്ലുമ്പോ എന്റെ ചെവി ആ ദുഷ്ടത്തി പറിച്ചെടുക്കും എന്നറിയാവുന്നത് കൊണ്ടും ഞാൻ ബൈക്ക് സൈഡ് ആക്കി ആ കോൾ എടുത്തു......

"""" ന്നോട് പറയാണ്ട് മുങ്ങീല്ലേ....... തിരിച്ചിങ്ങോട്ട് വാ വെച്ചിട്ടുണ്ട് ഞാൻ ....... ...... """............ ഫോൺ എടുത്ത പാടെ ഭീഷണി.....

""" വെക്കല്ലേ വെക്കല്ലേ..... പൊന്നൂ.... നിന്നെയവിടൊന്നും നോക്കീട്ട് കണ്ടില്ല .... അതാ അച്ഛനോട് പറഞ്ഞിട്ട് ഞാൻ കടയിലേക്ക് ഇറങ്ങീത് ............... """

""" മറുതലയ്ക്കൽ ഒരു മൂളൽ കേട്ടെങ്കിലും , അതത്ര സുഖകകരമല്ലായിരുന്നു...........

""""" വേഗം വര്വോ......... ""...........

""" അറിയില്ല പൊന്നൂസേ..., ആദ്യം പോയി അവിടുത്തെ കാര്യങ്ങളൊക്കെ പഠിക്കട്ടെ ....

💬 Comments

View all comments