Chapter Title : ?രാവണചരിതം 11 [LOVER][Climax]
നേരം ഉറങ്ങിപ്പോയ രാജി , കണ്ണ് തുറന്നപ്പോ തന്നെ സമയം 7 കഴിഞ്ഞിരുന്നു .....
"""" വേഗം അടുക്കളയിലേക്ക് ചെന്നില്ലെങ്കിൽ അമ്മയുടെ മുന്നില് അത് നാണക്കേടാവും എന്ന് വിചാരിച്ച് അപ്പോഴും ഒന്നും അറിയാതെ ഉറങ്ങി കിടക്കുന്ന തന്റെ പ്രിയതമൻറെ കവിളിൽ ഒരു ചുംബനവും അർപ്പിച്ച് , അഴിഞ് കിടന്ന സാരിയൊക്കെ വാരി ചുറ്റി അലമാര തുറന്ന് വേറെ സാരി എടുത്ത് പുറത്ത് വച്ചിട്ട് അവൾ കുളിക്കാൻ കേറി .......,
"""" കുളിച്ചു വന്നിട്ട് തലേന്നിട്ടിരുന്ന ഡ്രസ്സ് ഒക്കെ കൂടി അലക്കാനെടുക്കാൻ എളുപ്പത്തിൽ ഒരു ബാസ്കറ്റിലേക്ക് വെക്കുകയായിരുന്നു രാജി ............. മുറിയിൽ അവിടിവിടെയായി കിടന്നിരുന്ന അവളുടെ അടിവസ്ത്രങ്ങളൊക്കെ ആ ബാസ്കറ്റിലേക്കിട്ടിട്ട്, ചെയറിൽ കിടന്നിരുന്ന തന്റെ ഭർത്താവിന്റെ ഷർട്ട് കയ്യിലെടുത്തപ്പോൾ അവിചാരിതമായാണ് അവൾ ആ ഇളം നീല ഷർട്ടിന്റെ വശങ്ങളിൽ ചെറിയ ചോരപ്പാടുകൾ അവൾ കണ്ടത് ..... , എത്രയൊക്കെ മേലാവാതെ നോക്കീട്ടും അവരുടെ വിരലുകൾ അറുത്ത് നീക്കുമ്പോ അവൻ പോലുമറിയാതെ അതാ ഷർട്ടിൽ പതിഞ്ഞിരുന്നു ..........
"""" ഷർട്ടിലെ ചോര കണ്ട മാത്രയിൽ നെഞ്ച് പിടഞവൾ ഓടിച്ചെന്ന് അവന്റെ മേല് മുറിപ്പാടുകൾ പരിശോധിച്ചെങ്കിലും ഒരു ചെറിയ പോറൽ പോലും ആ ശരീരത്തിൽ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല ........ കാര്യം ഒന്നും മനസ്സിലാകാതെ ആ ബെഡിൽ അവൾ പകച്ചിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന ഷർട്ട് പിടി വിട്ട് തറയിലേക്ക് ഊർന്ന് വീണു .......... രഞ്ജിത്ത് എഴുന്നേൽക്കുമ്പോ അവനോട് തന്നെ ചോദിക്കാമെന്ന് വച് ആ ഷർട്ടെടുക്കാനായി കുനിഞ്ഞപ്പോഴാണ് , കട്ടിലിന്റെ അടിയിൽ കിടന്നിരുന്ന ആ പേഴ്‌സ് അവൾ ശ്രദ്ധിക്കുന്നത് ........... കയ്യെത്തിച്ചത് എടുത്ത് തുറന്ന്
💬 Comments
View all comments