Chapter Title : ?രാവണചരിതം 11 [LOVER][Climax]
സംഭവിക്കാതെ പോലെ പെരുമാറാൻ എന്തോരം പാട് പെട്ടിട്ടുണ്ടാവും എന്റെ പെണ്ണ് .... ഓർത്തപ്പോ തന്നെ എന്റെ നെഞ്ചിൽ ചോര പൊടിഞ്ഞു ........
""" അന്നവൾ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോ ആ കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ കണ്ട് ഞാൻ കാര്യം തിരക്കിയെങ്കിലും ' ആദ്യായി കിട്ടിയ ജോലിയും , ആ അന്തരീക്ഷവും ഒക്കെ വിട്ട് പോവേണ്ടി വന്നതിന്റെ കാരണാ ' എന്നവൾ പറയുമ്പോ ആ ചുണ്ടിൽ എന്നെ സമാധാനപ്പെടുത്താൻ ഒരു പുഞ്ചിരി വരുത്താൻ എന്തോരം പാട് പെട്ടിട്ടുണ്ടാവും എന്റെ പെണ്ണ് ......
' അറിഞ്ഞില്ലല്ലോ പെണ്ണേ ഞാൻ., എനിക്ക് വേണ്ടി ത്യാഗത്തിന്റെ ആഴങ്ങളിലേക്ക് സ്വയം താഴ്ന്നിറങ്ങിയ നീ നിന്റെയാ കണ്ണീർതുള്ളികളെ എന്തേ എന്നിൽ നിന്നിത് മറച്ചു വച്ചു .... പറയമായിരുന്നില്ലേ ഒരു വാക്ക് എന്നോട് ......... എല്ലാം സഹിച്ചുള്ളിലൊതുക്കിയാണ് അവൾ കഴിഞ്ഞ രണ്ട് ദിവസായിട്ട് നടക്കുന്നതെന്നോർക്കുമ്പോ എന്റെ നെഞ്ച് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു ..........
""""" രഞ്ജു..., താനിത് അറിഞ്ഞതായിട്ട് നടിക്കണ്ടാട്ടോ... നീ എല്ലാം അറിഞ്ഞെന്നു കൂടി മനസ്സിലായാ അത് ആ പാവത്തിനെ കൂടുതല്‍ വിഷമിപ്പികുകയെ ഉളളൂ... .......... """".................................
'"""" അനൂജയുടെ വാക്കുകളൊന്നും എന്റെ ചെവിയിലേക്ക് കേറുന്നുണ്ടായിരുന്നില്ല , പകരം എന്തോ ഒരു മൂളക്കം മാത്രേ കേട്ടുള്ളൂ .. ആ നിമിഷം തന്നെ എനിക്കെന്റെ പെണ്ണിനെ കാണണംന്ന് തോന്നിയത് കൊണ്ട് ഞാൻ അവിടുന്ന് പോവാൻ എഴുനേറ്റു .......
""" ഞാൻ ഇന്ന് വൈകീട്ട് തന്നെ അമ്മേടെ ഒപ്പം നാട്ടിലേക്ക് പോവും , തലശ്ശേരിയിലേക്ക് എന്തായാലും വന്നവര്‍ പ്രശ്നൊണ്ടാക്കൂല്ലല്ലോ ..., പോയിട്ട് എല്ലാം ഒന്ന് ആറിത്തണുക്കുമ്പോ വരാ ......... നീ
💬 Comments
View all comments