0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

. കണ്ടെയ്നറിലാണ് ... കൊണ്ട് വന്നിരിക്കുന്ന സ്റ്റീൽ കാനിന്റെ അകത്ത് ഭദ്രമായി ഒരു പി. റ്റി. എഫ്. ഇ ബോക്സിൽ അവൻ ഉറങ്ങി കിടക്കുന്നുണ്ട് .........

മനുഷ്യ ശരീരത്തിന്റെ ഓരോ സൂക്ഷ്മ കോശങ്ങളിലേക്ക് വരെ ഇറങ്ങി ചെന്ന് അവയൊക്കെ കരിച്ചു കളയാൻ സാധിക്കുന്ന ഇവന് ശരീരത്തിൽ നിലകൊള്ളുന്ന എല്ലും , പല്ലും , തോലും , മാംസവും എന്ന് വേണ്ട എല്ലാം കാർന്നു തിന്നാൻ അധികം നേരം വേണ്ടി വരില്ല .......

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കെമിസ്ട്രിയുടെ ഇങ്ങനുള്ള വശങ്ങളിൽ താല്പര്യമുണ്ടായിരുന്ന ഞാൻ അത് കൊണ്ട് തന്നെയാണ് ആ പെഴച്ച സന്തതികളെ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി യാത്രയാക്കാൻ ഈ മാർഗ്ഗം തന്നെ സ്വീകരിച്ചത് ..... വിരൽത്തുമ്പിൽ തന്നെ എനിക്ക് വേണ്ട അറിവുകൾ ഒക്കെ ഒരുക്കാൻ ഇന്റർനെറ്റിന്റെ സഹായം ഉണ്ടായിരുന്നതിന്റെ പേരില് എന്റെ ലക്ഷ്യത്തിലേക്കുള്ള പാത ക്ലിയറായിരുന്നു.......

"""" ആ രണ്ട് ബോക്സിനകത്തെ സിൽവർ കാനുകളും നീക്കി വച്ച ശേഷം ഞാൻ അടുത്ത പാക്കേജുകളിലേക്ക് തിരിഞ്ഞു .....

° ഗ്യാസ് മാസ്ക് --- സൂപ്പർ ആസിഡ്സ് ഉപയോഗിക്കുമ്പോളുണ്ടാവുന്ന റിയക്ഷൻസ് മൂലം അതിൽ നിന്നും പല തരത്തിലുള്ള വിഷ വാതകങ്ങളും ഉയരും... അത് പോലെ ഇവനിൽ നിന്നും ഉയരുന്ന ഫ്ലൂറിൻ
വാതകം ശ്വാസം വഴി ഉള്ളിൽ ചെന്നാലത് ലങ്സ് ഉൾപ്പെടെയുള്ള ആന്തരീക അവയവങ്ങളുടെ നാശത്തിന് കാരണമാവും....
അതിനെ തടയനായി ഈ ഗ്യാസ് മാസ്ക് കൂടിയേ തീരൂ .... ഇതിലുള്ള ഫിൽറ്ററുകൾ വിഷ വാതകങ്ങളുടെ ശരീരത്തിനകത്തേക്കുള്ള തുളച്ചു കേറ്റത്തിൽ നിന്നും തടയും ....,............... മുഖം മുഴുവൻ മൂടി നിൽക്കുന്ന

💬 Comments

View all comments