0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

നോക്കിയെങ്കിലും മുതുകിൽ മുട്ടുകാല് മടക്കി ഒന്ന് കൊടുത്തപ്പോ അതും നിന്നു ...... പാക്കേജിങ്ന്റെ വെയ്സ്റ്റ് വന്ന കുറച്ച് പ്ലാസ്റ്റിക് കവറുകൾ കൂടി അവന്റെ അണ്ണാക്കിലേക്ക് മടക്കിത്തിരുകി.... അവന്റെ കഴുത്ത് പിടിച്ച് പിന്നിലേക്ക് ആഞ്ഞൊരു തിരി കൂടി തിരിച്ചതും , പിടച്ചിൽ ഒക്കെ നിർത്തി ആള് നിലത്തേക്കിരുന്നു പോയി ........ അവന്റെ ആ രണ്ട് കാലുകൾ കൂടി വലിഞ്ഞു മുറുക്കി കെട്ടി ഞാൻ അരുണിന്റെ അരികിലേക്ക് ചെന്നു ....... അപ്പോഴും ചലനമില്ലാതെ കിടന്നിരുന്ന അവന്റെ കൈകാലുകൾ കൂട്ടികെട്ടിയ ശേഷം ആ വായിലും ഞാൻ കൊറേ കവറുകൾ കുത്തിത്തിരുകി ......

രണ്ട് പേരെയും ഒരു മൂലയ്ക്ക് വലിച്ചു നീക്കിയ ശേഷം ഞാൻ, നേരത്തേ കണ്ട് വച്ചിരുന്ന ചാക്കുകൾ എടുത്ത് വന്നു .....

ആദ്യം അരുണിനെ കമിഴ്ത്തി കിടത്തിയ ശേഷം പിന്നിലേക്ക് കെട്ടിയിരുന്ന അവന്റെ രണ്ട് കൈകളും ഞാൻ മേലേക്ക് ഉയർത്തി..... എത്ര ശ്രമിച്ചിട്ടും ഉയരാതിരുന്ന ആ കൈകൾ അവന്റെ മുതുകിൽ മുട്ട് കാലിലൂന്നി ആഞ്ഞു പൊക്കിയപ്പോ ' ടക് -ട്രറാർർർടിക്... '....... എന്നൊരു ശബ്ദം കേട്ടു..... വല്ലാത്തൊരു അനുഭൂതി എന്റെ കാതുകൾക്ക് തരാൻ അവന്റെയാ രണ്ട് തോളെല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന ആ ശബ്ദത്തിന് കഴിഞ്ഞു ........ ശേഷം അവനെ മലർത്തി കിടത്തിയ ശേഷം രണ്ട് കാൽമുട്ടുകളിൽ ചവിട്ടി നിന്ന് ഞാനാ കാലുകൾ മേലേക്ക് ഉയർത്തിയപ്പോ വീണ്ടും അതേ , എല്ല് നുറുങ്ങുന്ന ശബ്ദം....... ഇത്തവണ അവൻ വേദന സഹിക്കാനാവാതെ അലറുന്നത് ഒരു മൂളക്കം പോലെ എന്റെ ചെവിയിലെത്തി ....... കൈകാലുകൾ ഓടിച്ചിട്ട ശേഷം ഞാനവനെ ഒരു ചാക്കിനകത്തേക്ക് ആക്കി കെട്ടി

💬 Comments

View all comments