0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ബെഞ്ച് ഒന്നും ഇല്ലാത്തത് കൊണ്ട് തത്കാലം ഒരു മരത്തിൽ ചാരി നിന്നു.... " കോപ്പ്.... ഇവൾക്ക് പണി കൊടുക്കാൻ നടന്നിട്ടിപ്പോ ഞാൻ വെള്ളം കിട്ടാതെ മരിക്കുന്ന അവസ്ഥ ആവുമെന്നാ തോന്നണേ......... """ ചുറ്റുമുള്ള നിശബ്ദതയിൽ ഞാൻ കണ്ണടച്ച് നിന്ന് ചെവിയോർത്തു , എവിടെ നിന്നെങ്കിലും വെള്ളം വീഴുന്നതിന്റെയോ , ഒഴുകുന്നതിന്റെയോ ഒച്ച കേൾക്കുന്നുണ്ടോ എന്ന് നോക്കി..... കുറെ നേരത്തെ നിൽപ്പ് മാത്രം മിച്ചം, ഇനി ഈ കാട്ടിൽ വെള്ളം ഇല്ലേ... .. ഇങ്ങനെ ആണേൽ ഇന്ന് വൈകീട്ട് തന്നെ ഇവിടെ ചത്തു മലക്കും......... ഞാൻ ഇങ്ങനെ ഓരോന്ന് ചിന്തിച് കൊണ്ടിരുന്നു........ "" ഡോ.... അതേ..... ഇപ്പഴേ നേരം ഇരുട്ടി , രാത്രി എവിടെയാ തങ്ങുന്നേ............ """ അവളുടെ ഒച്ചയാണ് എന്നെ ചിന്തകളുടെ ലോകത്ത് നിന്നും ഉണർത്തിയത്........ "" ആ ഇവിടെ ഈ കാടിന്റെ നടുക്ക് നിന്റെ തന്ത ഫൈവ് സ്റ്റാർ റിസോർട് പണിത് വച്ചിട്ടുണ്ടല്ലോ.. ഇൻഫിനിറ്റി പൂളും , എ സി റൂമും ഒക്കെ ഉള്ള റിസോർട് ... അവിടെയല്ലേ നമ്മൾ ഇന്ന് അന്തിയുറങ്ങുന്നേ.... ബൈദബൈ നിന്റെ തന്തയും ഉണ്ടാവോ അവിടെ............ "" അല്ല പിന്നെ അവളുടെ ഒരു കോണഞ്ഞ ചോദ്യം............ "" ദേ.... എന്നെ എന്ത് വേണേലും പറഞ്ഞോ , എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ................ അവൾ നിന്ന് ചീറി...... "" പറഞ്ഞാ നീ എന്ത് ചെയ്യൂടി , ഞാനൂല് പെണ്ണെ.... ഇവിടെ കിടന്ന് അതികം തിളക്കണ്ട , കൊന്ന് തള്ളും ഞാൻ പറഞ്ഞേക്കാം............... """. സാമാന്യം നല്ല ഉച്ചത്തിൽ തന്നെ ഞാൻ പറഞ്ഞപ്പോൾ പിന്നെ അവൾ

💬 Comments

View all comments