Chapter Title : ?രാവണചരിതം 4 [LOVER]
32 മണിക്കൂറോളം സ്വന്തം തുപ്പലല്ലാതെ ഒരു ദ്രാവകവും എന്റെ തൊണ്ടക്ക് കീഴോട്ട് എത്തിയിട്ടില്ല എന്ന വസ്തുതയും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചു....
"" അത്ര നേരം ഓടിയതിന്റെ കിതപ്പും , തളർച്ചയും സഹിക്കാൻ പറ്റാതെ ഞാൻ ആ വെറും മണ്ണിൽ ഇരുന്നു.. ചുണ്ടുകൾ മലർക്കെ തുറന്ന് പിടിച്ച് ഞാനാ അന്തരീക്ഷത്തിലെ വായു മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.....
"" അടുത്തുള്ള ഏതോ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾ കുറുകുന്നതിന്റെയും കലപില കൂടുന്നതിന്റെയും ഒച്ച ഡോൾബി അറ്റമോസിന്റെ സ്പീക്കറിൽ എന്ന പോലെ അവിടെ മൊത്തം മുഴങ്ങി കേട്ടു...... അതെന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും .. ഞാൻ അവരുടെ ഏരിയയിൽ ആണല്ലോ അതിക്രമിച്ചു കേറിയത് എന്ന ചിന്ത എന്നെ ഞാൻ നിസ്സഹായൻ ആണെന്നുള്ള സത്യം ഓർമ്മപ്പെടുത്തി.... ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു......
"" കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്...
"" കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു.... പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു.....
""" ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി .....
"" അതേ... സത്യമാണ്.... ഞാൻ കേട്ടത്., വെള്ളം ഒഴുകുന്നതിന്റെ ശബ്ദം തന്നെയാണ്..... അതിന്റെ തെളിവാണ് ഇപ്പൊ എനിക്ക് മുന്നിലൂടെ ഒഴുകുന്ന ആ കൊച്ചരുവി
💬 Comments
View all comments