0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
രാജി അപേക്ഷ പോലെ അവനോട് പറഞ്ഞു........ "" ഉത്തരവ് ഏട്ടത്തി... നിർത്തിയിരിക്കുന്നു.......... ".......... തന്റെ തലയൽപ്പം കുനിച്ചു കൊണ്ട് അർജുൻ പറഞ്ഞു........ "" അപ്പഴേ അനിയൻകുട്ടാ.... ക്ലാസ്സിൽ പോവണ്ടേ.... വാ നേരം വൈകി...... ""................. അവൾ അവിടുന്ന് എഴുന്നേറ്റ് കൊണ്ട് അവനോട് പറഞ്ഞു......... "" അതിന് തീരെ താല്പര്യമില്ലാഞ്ഞിട്ടും , എതിർക്കണ്ടല്ലോ എന്ന് കരുതി അവൻ ഇറങ്ങി ...... .. "" അർജുൻ... . ഈ കാര്യമൊന്നും ആരോടും പോയി പറയണ്ടട്ടോ........... "....... ഇറങ്ങാൻ നേരം രാജി ചട്ടം കെട്ടി..... """ പിന്നെ... ഒന്ന് പോയേ ഏട്ടത്തീ... എനിക്കതല്ലേ പണി.......... ""......... ഒരു നിറഞ്ഞ ചിരിയും സമ്മാനിച്ചു കൊണ്ട് അവൻ പറഞ്ഞു ..... "" അർജുൻ എങ്ങനെയാ വരുന്നേ... ഞാൻ ഡ്രോപ്പ് ചെയ്യണോ..... ""........... രാജി ചോദിച്ചു... "" വേണ്ട മിസ്സേ , ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ അവനോട് ആക്കിത്തരാൻ പറയാ.... ഇനി നമ്മൾ ഒന്നിച്ചു ചെന്നിട്ട് അവിടെ ബാക്കിയുള്ളോർക് കുരു പൊട്ടണ്ട........ അപ്പൊ ബൈ ഏട്ടത്തീ....... """............ കയ്യും വീശി നടന്ന് പോയ അർജുനെ അവൾ ഒരു നിമിഷം നോക്കി..... ഇതാ .. ഇപ്പൊ തനിക്ക് ഒരനിയനെ കൂടി കിട്ടിയിരിക്കുന്നു ..... സന്തോഷത്തോടെ അവൾ കോളേജിലേക് യാത്രയായി....... "" പക്ഷെ അവർ ഒരുമിച്ച് ആ ഹോട്ടലിൽ നിന്നിറങ്ങി വരുന്നത് രണ്ട് കണ്ണുകൾ കണ്ടിരുന്നു ...... കൂടെ പഠിക്കുന്ന ഒരുത്തന്റെ ഒപ്പം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ ഇറങ്ങിയ അലീന..... """ >>>>>>> "" സത്യം ആണോടീ നീ പറയുന്നേ....... "".............കേട്ടത് വിശ്വസിക്കാൻ ആവാത്തത് പോലെ

💬 Comments

View all comments