0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
ഒരു മറുപടിയും കിട്ടാതെ വന്നപ്പോ മുന്നോട്ട് നടന്ന ഞാൻ അവളുടെ ശബ്ദം വളരെ നേരിയതായി കേട്ടു................ മരത്തിന്റെ മുകളിലേക്കും , ഒരു പുല്ലുകൾക്കിടയിലും ഞാൻ മാറി മാറി നോക്കിയിട്ടും അവളെ കണ്ടില്ല .............. "" ഒടുവിൽ കുറച്ച് നേരത്തെ തിരച്ചിലിന്റെ ഒടുവിൽ ഞാൻ ഒരു സ്ഥലത്ത് കൊറേ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ടു........... ഒറ്റനോട്ടത്തിൽ ആരോ ഇവിടെ കുഴിച്ചിട്ട് ഉണ്ട്... എന്നെനിക്ക് മനസ്സിലായി................ അതിന്റെ തൊട്ടടുത്ത് തന്നെ ഒരു വൻ കുഴിയും ഞാൻ കണ്ട് പിടിച്ചു............... ""' അതിന്റെ അകത്തേക്ക് നോക്കിയ എന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു... , അതേ...... അവൾ ........ ഒരു മൂന്നാൾ പൊക്കമെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കും, ആ കുഴിക്ക്...... അതിൽ അവൾ വീണ് കിടക്കുന്നു................. """ "" ഹ ഹ ഹ......... '"............ ഞാൻ അലറിയലറി .... മതി വരുവോളം പൊട്ടിപ്പൊട്ടി ചിരിച്ചു........................... "" രഞ്ജിത്ത്..... എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്കുവോ......... """......... എന്റെ നിഴൽ കണ്ടതും..., കരച്ചിലിന്റെ വക്കിലെത്തിയ അവളുടെ ദയനീയമായ അപേക്ഷ..... "" പിന്നേ..... രക്ഷിക്കാലോ......... ഈ മണ്ണ് മൊത്തം നിന്റെ തലവഴിയിട്ട് ഈ കുഴിയങ് മൂടി രക്ഷിക്കണോ.., അതോ വല്ല കല്ലോ , കമ്പോ മറ്റോ ഇട്ട് മൂടി രക്ഷിച്ചാ മതിയോ......................... ഞാൻ വീണ്ടും ചിരിച്ചു......... "" രഞ്ജിത്ത്.. പ്ലീസ്‌..... എനിക്ക് പേടിയാവണു ... പ്ലീസ്............. "" അവള് വീണ്ടും കെഞ്ചിക്കൊണ്ടിരുന്നു........... "" നിന്റെ മുതല കണ്ണീര് കൊണ്ടൊന്നും എന്റെ മനസ്സിളകില്ല മോളേ.......... അത്രത്തോളം നീയെന്നെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്........ നീയിതിന്റെ ഉള്ളിൽ കിടക് ശിഷ്ട കാലം................ ""......................... """ രഞ്ജിത്ത്...

💬 Comments

View all comments