Chapter Title : ?രാവണചരിതം 5 [LOVER]
ഒന്ന് ഓർത്തെടുക്കാൻ നോക്കി............ വൈകാതെ അവള് പറഞ്ഞ കാര്യങ്ങളും എന്റെ ഓർമ്മയിലേക് എത്തി..........
""" ഡീ...... ഇന്നലെ വിളിച്ചു കൂവിയതൊക്കെ സത്യമായിരുന്നോ........ "".......... എഴുന്നേറ്റിരുന്നു കണ്ണ് തുടക്കുന്ന അവളോട് ഞാൻ ഒച്ച ഉയർത്തി...........
"" അ അവൾക്കൊന്നും ഓർമ്മയില്ലെന്ന് , ആ മുഖഭാവത്തിൽ നിന്നെനിക് മനസ്സിലായി...............
"" നയനയാണോ ഇതിന്റ പിന്നിൽ........ """................ എന്റെ ഈ ഒറ്റ ചോദ്യത്തിന്റെ മുന്നിൽ അവള് ശെരിക്കും പകച്ചു...... എന്റെ മുമ്പിൽ നിന്ന് ഉരുകിയൊലിക്കാൻ തുടങ്ങി..........................
'"" മാപ്പ്............. അന്നെനിക്ക് അങ്ങനെ ............ "".......................... അടുത്ത നിമിഷം അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ കാലിലേക്ക് വീണു................
"" എനിക്കെന്ത് പറയണം എന്ന് പോലും അറിയാത്ത സ്ഥിതിയായി............... അറിയാതെയാണേലും എല്ലാം ഞാൻ പറഞ്ഞ വാക്കിൽ നിന്നാണല്ലോ തുടങ്ങിയത്......., അതെന്നെ വല്ലാതെ തളർത്തി....., ഇന്ന് വരെ ഞാൻ വളർത്തിയെടുത്ത അവളോടുള്ള എന്റെ പകയുടെ ആ തീ.., അതിന്റെ തീക്ഷണത കുറയുന്നതായി എനിക്ക് തോന്നി....... ഞാൻ ഒരു വാക്ക് പോലും പറയാതെ അവിടെ ഇരുന്നു........, അത്രത്തോളം ആ സത്യം എന്നെ തളർത്തിയിരുന്നു...............
"" മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്..., എന്ത് ശിക്ഷ വേണേലും എനിക്ക് തന്നോളൂ........ ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചോളാ................... ""............... അവളപ്പൊഴും എന്റെ കാലിൽ വീണ് ഓരോന്നും പറഞ്ഞ് കരയുകയാണ്..................
"" ഞാൻ ഒരു വിധത്തിൽ എന്റെ കാലൊന്ന് കുടഞ്ഞു.....,.... .. ഒരു ഞെട്ടലോടെ അവൾ തെറിച്ചുമാറി ഇരുന്നു.................
'" അവളുടെ മുഖത്ത് നോക്കി നാല് തെറി പറയണം എന്നെനിക്ക് ഉണ്ടായിരുന്നെങ്കിലും എന്തോ എനിക്കതിനു കഴിയുന്നില്ല ........., ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു...............................
""""
💬 Comments
View all comments