0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
നിന്ന് മനസ്സിലായ രാജിക ഒട്ടും സമയം കളയാതെ അവൻ പറഞ്ഞിടത്തേക്ക് പാഞ്ഞു ............. <<<<<<<<<<<<<<<<<<<<<<<<<<<<<<< """ മനുഷ്യനെ ടെൻഷൻ ആക്കാണ്ട് കാര്യം പറയ്‌ നീ........... "".......... ചെന്ന് നിന്ന ഉടനെ രാജി ചോദിച്ചു.... "" അതൊക്കെ പറയാ.. ഏട്ടത്തി ആദ്യം ഇവിടെ ഇരുന്നേ...... ""........... അവൻ അവളെ നിർബന്ധിച് ഒരിടത്ത് ഇരുത്തി...... """ ഇനി ഞാൻ പറയുന്നത് വളരെ ശ്രദ്ധിച് കേൾക്കണം ... എല്ലാത്തിനുമുള്ള ഉത്തരം അതിൽ ഉണ്ടാവും.................. ഒരു മുഖവുരയോടെ അവൻ പറഞ്ഞ് തുടങ്ങി............ "" ഏട്ടത്തീ.. .......... ഇന്നലെ നമ്മടെ കോളേജിലുള്ള സഞ്ജു എന്നെ കാണാൻ വന്നിരുന്നു... അവൻ കുറെ നാളായി കോളേജിൽ തന്നെയുള്ള അലീനയുമായി ഇഷ്ടത്തിലാണ്.... ഇന്നലെ എന്നെ കാണാൻ വന്നപ്പോ അവൻ എന്നോട് ഒരു ഞെട്ടിക്കുന്ന കഥ പറഞ്ഞു................. <<<<<<<<<<<<<<<<<<<<<<<<<<<<<< """"" അന്ന് അർജുനെയും , രാജിയെയും കണ്ടതിൽ പിന്നെ , ഏത് നേരവും അവരെ ഫോളോ ചെയ്യലായിരുന്നു നയനയുടെയും , അലീനയുടെയും പണി..... പ്രത്യേകിച്ച് രാജിയെ ..... അവൾ എങ്ങോട്ട് തിരിയുന്നു , എവിടെ പോവുന്നു, ആരെയൊക്കെ കാണുന്നു , എന്തൊക്കെ സംസാരിക്കുന്നു , എന്നൊക്കെ നോക്കാൻ നയനയുടെയൊപ്പം അലീനക്കും നടക്കേണ്ടി വന്നു..... കോളേജിൽ തന്നെ സഞ്ജുവിന്റെ ഒപ്പം ചിലവഴിക്കാൻ അവൾക്ക് സമയം ഇല്ലാതെ വന്നു........ ഇതിൽ അവന് നല്ല ദേഷ്യവും ഉണ്ടായിരുന്നു............. ഒരുദിവസം ഫോൺ വിളിച്ചപ്പോ അവൻ അവളെ ഈ കാര്യം പറഞ്ഞ് നല്ലോണം ചീത്ത പറഞ്ഞു.... "" നീ അവളേം കെട്ടിപ്പിടിച് ഇരുന്നോ... ...... ഇതിനുമാത്രം അവളെ പിരിയാൻ പറ്റില്ലെങ്കിൽ നമ്മക്ക് ഈ റിലേഷൻ വേണ്ട... ഏത്

💬 Comments

View all comments