0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 2.5K
ചെയ്‌തേക്കണേ..?.... ___________________________________________ """ മോനൂ.................. എഴുന്നേക്കുന്നില്ലേ......... സമയം കൊറേ ആയീട്ടോ."""................................................................ രാവിലെ തന്നെ അവളുടെ കൊഞ്ചിയുള്ള വിളികേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.... കുളിച് റെഡി ആയി, ഇളം ബ്രൗൺ നിറത്തിലുള്ള സാരിയൊക്കെ ഉടുത്ത്‌ , കയ്യിൽ ഒരു കപ്പ് കാപ്പിയുമായി നിന്ന് ഞാൻ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റിരിക്കുന്നതും നോക്കിയിരിക്കുകയാണ് കക്ഷി ... ഐശ്വര്യം തുളുമ്പുന്ന മുഖത്ത്‌ ആ ചെറിയ കറുത്ത പൊട്ടു കൂടി ആയപ്പോ അവളുടെ ഭംഗി പത്തിരട്ടി ആയി കൂടിയത് പോലെ എനിക്ക് തോന്നി..... എത്ര ശ്രമിച്ചിട്ടും എന്നെ അനുസരിക്കാതെ അവളിൽ തറച്ചിരിക്കുന്ന എന്റെ കണ്ണുകളെ നിലക്ക് നിർത്താൻ പാട് പെടുകയായിരുന്നു ഞാൻ....... """ മ്മ്മ്.... വേഗാവട്ടെ മോനൂ... ഇപ്പൊ തന്നെ മണി എട്ടാവാറായി.......... """" """......................... കയ്യിലുള്ള കാപ്പി എനിക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു............. """" എവിടെ... മുറിവൊക്കെ നോക്കട്ടെ............. ""................. പല്ല് പോലും തേക്കാതെ കാപ്പി കുടിക്കാൻ തുടങ്ങിയ ഞാൻ അവൾ പറഞ്ഞപ്പോഴാ അങ്ങനൊരു കാര്യം തന്നെ ഓർത്തത്..................... എന്റെ അനുവാദത്തിന് കാത്ത് നിക്കാതെ അവൾ എന്റെ ഷോൾഡറിൽ ഉള്ള മുറിവൊക്കെ പരിശോധന തുടങ്ങി ...... """" ഞാൻ പറഞ്ഞില്ലേ ഇന്നലെത്തന്നെ ,,, ദാ നോക്ക്യേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി..... ഒക്കെ മരുന്നിൻറെ ഗുണാ............. ".................................................... """ അത് മരുന്നിന്റെ ഫലം ആണെന്നതിനെ ക്കാൾ അത് അവളുടെ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും , ആത്മാർത്ഥയുടെയും ശക്തിയാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം............... """""
"""""" നല്ലോണം ഉറങ്ങിയോ ഇന്നലെ ..., ക്ഷീണൊക്കെ മാറിയോ. """......................... ............................... എന്റെ അടുത്തൂന്ന് മാറാതെ ഓരോന്നും ചോദിച്ചു നിക്കുകയാണ്

💬 Comments

View all comments