Chapter Title : ?രാവണചരിതം 8 [LOVER]
അവനെ ഏല്പിച്ചു...............
""'' ഒന്നില്ലേലും നീ ഭാഗ്യവാനാടാ രഞ്ജു.., ഡെയിലി ഈ ചായ കുടിക്കാലോ നിനക്ക്...... പറയാതിരിക്കാൻ വയ്യാട്ടോ മിസ്സേ.... കിടിലൻ ചായ.... മധുരോം , കടുപ്പോം കറകറക്റ്റ്....., ........... ""........................ ചായ രുചിച്ചിട്ട് നന്തൂന്റെ കമന്റ്......
"""" മിസ്സേ....., ദാ ഇത് മിസ്സിന്റെ ലൈഫിൽ കിട്ടാവുന്നതില് വച് ഏറ്റവും വലിയ അവാർഡാ.... ഞാൻ കണ്ടതില് വച് ഏറ്റവും വല്യ ചായഭ്രാന്തനാ ഈ പറയുന്നത്..., സ്വന്തം പെങ്ങളോട് പോലും ഇങ്ങേര് ഇത് പറയുന്നത് ഞാൻ കേട്ടിട്ടില്ല... അമ്മ ചായ എത്ര നന്നാക്കി എടുത്താലും എന്തേലും കുറവുണ്ടാവും നന്തൂന് അതിൽ......... """................................... നന്തുവും വിനുവും അടുത്ത് നിക്കുന്നതിന്റെ പേരിൽ എന്റെ പ്രാണനെ എനിക്ക് മിസ്സെന്ന് വിളിക്കേണ്ടി വന്നു.......... .......... ഞാൻ പറഞ്ഞത് കേട്ടിട്ടും ആളുടെ മുഖത്ത് വല്യ തെളിച്ചമൊന്നും കാണുന്നില്ല...... അല്ല എങ്ങനെ കാണും... ഞാൻ പോവൂന്ന് വിചാരിച്ചിരിക്കുവായിരിക്കും.., കരയുന്ന തിരക്കിൽ ഞങ്ങൾ പറഞ്ഞതൊന്നും മുഴുവൻ കേട്ട് കാണില്ല, പെണ്ണ്.........
"""" അപ്പഴേ.... നിന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലെന്ന് ഉറപ്പാണോ.... ""...................... എന്നോട് വീണ്ടും നന്തൂന്റെ ചോദ്യം....
""""" നൂറ് ശതമാനം... '"................. ഞാൻ തറപ്പിച്ചു പറഞ്ഞു.....
""""" എന്നാലേ..... ഞാനും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്..., ഇത് നീ അനുസരിച്ചില്ലേൽ കാലേവാരി നിലത്തടിക്കും ഞാൻ.... ""................................ ചായക്കപ്പ് ടീപോയിൽ വച്ചോണ്ട് നന്തു പറഞ്ഞു.....
"""" ഞാൻ ഒന്നും മിണ്ടാതെ നന്തൂനെ നോക്കി.., പറഞ്ഞു തുടങ്ങിക്കോളാൻ എന്ന മട്ടിൽ...........
""""" ജോലിക്ക് പോണോന്നല്ലേ നിനക്ക് ആഗ്രഹമുള്ളൂ..., അവിടെ ആ ഹോട്ടലിൽ തന്നെ പോണോന്ന് നിർബന്ധവൊന്നും ഇല്ലല്ലോ...... "".... എന്നിട്ട് എന്നെയൊന്ന് നോക്കി
💬 Comments
View all comments