Chapter Title : ?രാവണചരിതം 8 [LOVER]
.. """ ഞാൻ ഇല്ലെന്ന് ചുമൽ കൂച്ചി... ""....
"""" ഹ്മ്മ് .... ഇനിമുതല് ആ ജോലി നിനക്ക് വേണ്ടാ............ "".............. ഗൗരവത്തോടെ പറഞ്ഞു നിർത്തി നന്തു ഫോണെടുത്തു... എന്നിട്ട് ആരുടെയോ നമ്പർ ഡയലാക്കി ഫോൺ ചെവിയിലേക്ക് വച്ചു......... ഇനിയെന്ത് പണിയാണാവോ വരാൻ പോവുന്നതെന്നും വിചാരിച് ഞാൻ നന്തൂനെ തന്നെ നോക്കി നിന്നു ..
"" ഹലോ ,, ഹരീ.... താൻ എന്നോട് പറഞ്ഞിരുന്ന ജോലിക്കാര്യം ശെരിയായിട്ടുണ്ട് ..., അടുത്ത മാസം തന്നെ കേറാൻ റെഡിയായിക്കോ..... ഞാൻ രാത്രി കടേലോട്ട് വരുന്നുണ്ട് ബാക്കി അപ്പൊ വിശദായി പറയാ ""........... വീണ്ടും എന്തൊക്കെയോ മൂളികേട്ട് നന്തു ഫോൺ കട്ടാക്കി ..................
""'' നമ്മടെ കടേലെ മാനേജർ പയ്യനാ ഹരി ., എന്റെയൊരു ഫ്രണ്ടിന്റെ അനിയനാ..., ഇപ്പൊ കുറച്ചായി കടയില്..., ഇടക്ക് എന്നോടുള്ള അടുപ്പത്തിന്റെ പേരിൽ അവിടൊരു ജോലി റെഡിയാക്കി തരുവോന്ന് ചോദിച്.... ഈ വരവിന് അതും ശെരിയാക്കിയാ ഞാൻ പോന്നത്...................... " ....... ഞങ്ങളോട് ഇത്രയും പറഞ്ഞു നിർത്തി നന്തു അടുത്ത കോളിലേക്ക് കേറി .....
"""" ടാ ജോയ് യെ.., നമ്മടെ ഹരിക്ക് ജോലി റെഡിയാക്കീട്ടുണ്ട്.., അപ്പൊ ഇനി അവൻ ഉണ്ടാവൂല...., ..... നീയൊരു കാര്യം ചെയ്യ്.., ഞാൻ ഒരുത്തനെ ആ പോസ്റ്റിലേക്ക് നിയമിച്ചു കഴിഞ്ഞു..., അവനെ ഞാൻ അങ്ങോട്ട് വിടും.., നീയെല്ലാ കാര്യത്തിനും കൂടെ ഉണ്ടാവണം...., നമ്മടെ മാർക്കറ്റിങ്ങും , സെയിൽസും, സ്റ്റോക്കിങ്ങും , പർച്ചേസിങ്ങും ... എന്ന് വേണ്ട എല്ലാ കാര്യവും അവന്റെ കൂടെ നടന്ന് ചെയ്യിക്കണം.., കേട്ടല്ലോ..... ആളേ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവനാ....
💬 Comments
View all comments