Chapter Title : ?രാവണചരിതം 8 [LOVER]
അപ്പൊ എന്ത് തീരുമാനിച്ചു നീയ്യ്......... "".................................... നന്തു ചോദ്യം ആവർത്തിച്ചപ്പോഴാ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റിയത് തന്നെ ......
"""" ., എന്തായാലും ഇപ്പൊ എനിക്കിവിടുന്ന് മാറി നിക്കാൻ പറ്റൂല ., എന്നാപ്പിന്നെ ഞാൻ കട നോക്കാ..,....
..""............................ വേറെ മാർഗ്ഗം ഒന്ന് കാണാതെ വന്നപ്പോ എന്റെ പെണ്ണിനെ വിട്ട് പോവാതിരിക്കാൻ വേണ്ടി ഞാൻ ആ വഴിയങ് സ്വീകരിച്ചു......
'""" അങ്ങനെ വഴിക്ക് വാ നീ .... അപ്പൊ സമയം കിട്ടുമ്പോ അങ്ങോട്ടേക്ക് ചെല്ല്.., കടയൊക്കെ നിനക്കറിയാലോ...., അവിടെ ചെന്നിട്ട് ജോയിയെ കണ്ടാ മതി ബാക്കി എല്ലാം പറഞ്ഞുതരും........ നീ കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ട കാര്യവൊന്നൂല്ല , എല്ലാം അതിന്റെ മുറക്ക് നടന്നോളും.,, നീ ചുമ്മാ അതിനൊക്കെ ഒന്ന് മേൽനോട്ടം കൊടുത്താ മാത്രം മതി ............ ""...........................................
""" നന്തു അതൊക്കെ പറയുമ്പോഴും എന്റെ ശ്രദ്ധ അവളിലായിരുന്നു.., അത്ര നേരം തളർന്നു വാടി കാർമേഘം നിറഞ പോലെയിരുന്ന അവളുടെ മുഖം തെളിഞ്ഞു , പഴയ സന്തോഷമൊക്കെ ഇപ്പൊ കാണുന്നുണ്ട്.., ഞാൻ അവളെ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടാവും പെണ്ണ് എന്നെ മൈൻഡ് ആക്കുന്നെ ഇല്ല.., വിനൂനോട് എന്തൊക്കെയോ സംസാരിച്ചിരിക്കുകയാണ് കക്ഷി , പക്ഷെ ആ മുഖത്ത് എനിക്കായി ഒളിപ്പിച്ചു വച്ച പുഞ്ചിരി .... അത് ഞാൻ കണ്ടു പിടിച്ചിരുന്നു ......
"""" അപ്പഴേ , ഞാൻ പോയിട്ട് ബാക്കി കാര്യങ്ങളൊക്കെ റെഡിയാക്കാട്ടെ.., ഇനീം ഒന്ന് രണ്ട് പേരെ കൂടി കാണാനുണ്ട്..., നീ നാളെയോ മറ്റന്നാളോ ഒഴിവ് കിട്ടുമ്പോലെ അങ്ങോട്ട് ചെല്ല്............. "".................................. എന്റെ തോളത്ത് തട്ടി നന്തു പറഞ്ഞു..,
💬 Comments
View all comments