0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
.
"""" മിസ്റ്റർ വേദാളം.. വന്നേ നിന്നെ വീട്ടില് ആക്കീട്ട് വേണം എനിക്ക് ബാക്കിയുള്ള പരുപാടി നോക്കാൻ.... ""............ ............ നന്തു അവിടെ രാജിയുമായി കളിച് ചിരിച്ചിരിക്കുകയായിരുന്ന വിനൂനെ വിളിച്ചു....... .............. അവനെ കൊണ്ട് പോവുന്നു എന്ന് കേട്ടപ്പോതന്നെ അവന്റെ മുഖമൊക്കെ മാറി.... """ അയ്‌ന് ഞാൻ വരണില്ല..., നന്തു വേണേല് പൊയ്ക്കോ..., എന്നെയിവിടെ നിർത്താന്ന് ചേച്ചി സമ്മതിച്ചല്ലോ.... ""..................... അവൻ രാജിയുടെ കയ്യും ചുറ്റിപ്പിടിച് ഇരിക്കുകയാണ് , ഇനി പോണില്ലെന്ന ഭാവത്തിൽ ........ """" നിന്നെയിപ്പോ അങ്ങോട്ട്‌ കൊണ്ടോയില്ലേല് നിങ്ങടെ അമ്മയെന്നെ വച്ചേക്കില്ല.... കളിക്കാണ്ട് വന്നേ വിനൂ.... ""........................... നന്തു വീണ്ടും നിർബന്ധം പിടിച്ചപ്പോ അവൻ രാജിയുടെ മുഖത്തേക്ക് നോക്കി , എന്നെ വിട്ട് കൊടുക്കല്ലേ എന്ന ദയനീയ ഭാവത്തിൽ......... """" വിനൂസ് ഇപ്പൊ അമ്മേടെ അടുത്തേക്ക് പൊയ്ക്കോ..., ചേച്ചി നാളെ വന്ന് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാട്ടോ...... ""................................ അവന്റെ മുഖം കയ്യിൽ കോരിയെടുത്ത്‌ രാജിയത് പറയുമ്പോ അവളുടെ കണ്ണും നിറഞ്ഞിരുന്നു ........... """" എട്ടാ....... എന്നെ കൊണ്ടോവണ്ടാന്ന് പറ എട്ടാ..., ഞാനിനി ഏട്ടന്റൊപ്പം ഇവിടേ നിന്നോളാ... പ്ലീസ്............... ""............................... രാജിയും കയ്യൊഴിയും എന്ന് മനസ്സിലായപ്പോ അവൻ ഓടി വന്ന് എന്നെ ഇറുക്കിപ്പിടിച്ചു .......... """" അയ്യേ..... ഏട്ടന്റെ വിനു കരയേ...., ഇപ്പൊ വിനു പോയില്ലേൽ അമ്മക്ക് വിഷമാവില്ലേ..., അതോണ്ട് നല്ല കുട്ടിയായി വിനു ഇപ്പൊ വീട്ടിലേക്ക് പൊയ്ക്കോ.., ഏട്ടനെ കാണാൻ തോന്നുമ്പോ നേരെ രവിയേട്ടനോട് പറഞ്ഞ് ഇങ്ങോട്ടേക്കു പോരെ .... """....................................... ഞാൻ അവനെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞ് നോക്കി , എന്നിട്ടും ഉറച്ച

💬 Comments

View all comments