0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
പെണ്ണ്.... ....... അപ്പൊ അതാണ്‌ കാര്യം.., ഞാൻ ഇപ്പൊ അമേരിക്കയിലേക്ക് പോവാത്തത് അവളെ കാരണമാണ് , അത് കൊണ്ടാണ് എനിക്ക് കിട്ടേണ്ട നല്ല ഭാവി പോയത് എന്നോർത്താണ് കക്ഷീടെ ഇപ്പോഴത്തെ വിഷമം...... """" അയ്യേ... അതാണോ കാരണം.... , എന്നാ കേട്ടോ എന്റെയാ ആഗ്രഹമൊക്കെ ഇനീം നേടാവുന്നതേ ഉള്ളൂ , പക്ഷെ അത് പോലാണോ പെണ്ണെ നീയ്.......... എനിക്കിപ്പോ ഉള്ള ഏറ്റവും വലിയ ആഗ്രഹം എന്താന്ന് അറിയോ......, എന്റേയീ മിസ്സിനെ ആർക്കും വിട്ടുകൊടുക്കാതെ ദാ ഇങ്ങനെ നെഞ്ചോട് ചേർത്ത് വയസ്സായി മരിക്കുന്ന വരെ ഇരിക്കണോന്നാ............ "......................... അവളെ കൂടുതൽ എന്നിലേക്ക് ചേർത്ത് പിടിച്ചോണ്ട് ഞാൻ പറഞ്ഞു..... """" നീ പറഞ്ഞല്ലോ പോന്നൂസേ, നീയാ എല്ലാത്തിനും കാരണമെന്ന്..., അതെ , നീയാ കാരണം..., ഞാൻ ഇന്നിപ്പോ ഇവിടേ സന്തോഷത്തോടെ ഇരിക്കാനും, എന്റെ വിനൂനെ പഴയ പോലെ കൊഞ്ചിക്കാനും എല്ലാത്തിനും കാരണക്കാരി നീയാ........ അന്ന് ഞാൻ പോവാൻ ഒരുങ്ങിയപ്പോ നീയീ വീട്ടിലേക്ക് കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഈ സന്തോഷവൊക്കെ എനിക്ക് കിട്ട്വോ.... ......... ""...................................... എന്റെ ചോദ്യങ്ങൾ കേട്ടപ്പോൾ പെണ്ണിനും അത് ശെരിയാണെന്ന് തോന്നി..., ഇപ്പൊ കരച്ചിലൊക്കെ നിന്നിട്ടുണ്ട് ... രണ്ട് കയ്യും കൊണ്ട് എന്നെ ചുറ്റിവരിഞ്ഞാണ് ഇപ്പൊ മൂപ്പരുടെ ഇരിപ്പ് ............... """ അതൊക്കെ വിട്ടേ, ആദ്യം ആ തിരുനെറ്റിയൊന്ന് കാട്ടിയെ...., ""............ ഞാൻ അവളുടെ കൈകൾ വിടുവിച് ആ മുഖം എന്റെ കയ്യിൽ പൊതിഞ്ഞെടുത്ത് നെറ്റിയിൽ എന്റെ സ്നേഹസമ്മാനം കൊടുത്തു.... "" എന്താണ് പെണ്ണേ നിന്റെയീ സ്നേഹത്തിനൊക്കെ ഞാൻ പകരം തരണ്ടേ..., ഇന്ന് അവന്റെയാ പഴയ ചിരിചുള്ള മുഖവും ആ

💬 Comments

View all comments