Chapter Title : ?രാവണചരിതം 8 [LOVER]
എന്നെയൊന്ന് ഇരുത്തി നോക്കിയ ശേഷം പെണ്ണ് ബാക്കിയുള്ള ആ 9 സിഗരറ്റും എന്റെ മുന്നിൽ വച് തന്നെ വട്ടം കീറിക്കളഞ്ഞു...................
"""" എന്ത് പണിയാ നീയീ കാട്ടിയെ , ഒരെണ്ണത്തിന് എന്താ വിലേന്ന് അറിയോ ............... ""........................... കാശ് കൊടുത്തു വാങ്ങി അര മണിക്കൂർ പോലും തികയുന്ന മുന്നേ അവളത് മുഴുവൻ നശിപ്പിച്ചു കളഞ്ഞത് കണ്ട് എന്റെ ചങ്ക് പിടച്ചു.........
"" ആ പാക്കറ്റും അവിടെ നശിപ്പിച്ചിട്ട് എന്നെയൊന്നാ കത്തുന്ന കണ്ണോണ്ട് ഒന്ന് നോക്കീട്ട് പെണ്ണ് അകത്തേക്ക് കേറിപ്പോയി ...... ഞാൻ ആകെ അണ്ടി പോയ അണ്ണാനെ പോലെ താഴെക്കിടക്കുന്ന ആ സിഗരറ്റ് കൂടും നോക്കി തലയ്ക്കു കയ്യും കൊടുത്ത് നിന്നു........
""" അടുക്കളേൽ ഇപ്പൊ പാത്രങ്ങളൊക്കെ സംസാരിച് തുടങ്ങി..... പെണ്ണ് എന്നോടുള്ള ദേഷ്യം മൊത്തം അവിടെപ്പോയി തീർക്കേണ്ന്ന് തോന്നണു............. പുറത്ത് നിന്നിട്ട് ആ ഒച്ചപ്പാട് സഹിക്കാൻ പറ്റാതായപ്പോ ഞാൻ മെല്ലെ അകത്തെ സ്ഥിതിഗതികൾ അറിയാൻ വേണ്ടി ചെന്നു ...........
"""" എന്തൊക്കെയോ പിറുപിറുത്ത്കൊണ്ട് അടുക്കളേൽ ഓരോ പാത്രവും എടുത്ത് തട്ടി , ഓരോന്നും അശ്രദ്ധമായി വലിച്ചിട്ട് ആകെ ഭ്രാന്ത് പിടിച്ച പോലെ നിക്കുകേണ് കക്ഷി...... ...
""""" പൊന്നൂസേ...... ""..................... നല്ലോണം നീട്ടി ഈണത്തിൽ വിളിച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..... അവളുടെ കയ്യെത്തും ദൂരത്ത് കത്തി, പുട്ട്കുത്തി , ചിരവ .. തുടങ്ങിയ എനിക്കെതിരെ പ്രയോഗിക്കാൻ സാധ്യതയുള്ള ടൂൾസൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് എന്റെ പോക്ക്............
""" വേണ്ട..... തൊടണ്ട എന്നെ....... "".................... ഞാൻ പിന്നിൽ ചെന്ന് തോളത്തു പിടിച്ചപ്പോ പെണ്ണെന്റെ കയ്യൊക്കെ തട്ടിക്കളഞ്ഞു
💬 Comments
View all comments