0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ടെൻഷൻ കൂട്ടി ...

""'" എന്റെ പൊന്നു മൈരേ... എരിതീയിൽ എണ്ണ ഒഴിക്കാതെ, ഇതൊന്ന് ഒതുക്കാൻ വല്ല വഴിയുണ്ടോന്ന് പറ..... ""...........................

""""" നിക്ക് അളിയാ , ഞാൻ ഒന്ന് നോക്കട്ടെ.......... "........ അവൻ ബുദ്ധിജീവി ചമഞ് ഇത് വരെ മുളച്ചു തുടങ്ങീട്ടില്ലാത്ത താടീം പിടിച്ചിരുന്ന് ചിന്ത തുടങ്ങി ......

"""" ഞാനൊന്ന് അങ്ങോട്ട്‌ പോയി സോറി പറഞ്ഞാലോ ഡാ.... "".. ................... സമയം കടന്ന് പോവുന്നതിനനുസരിച് എന്റെ ടെൻഷനും കൂടി വന്നു...... അവളാണെങ്കിൽ ഒരു ബുക്കും വലിച്ചിട്ട് അതിൽ തലയും കുമ്പിട്ട് ഇരിക്കേണ്....

"""" ആടാ... ചെന്ന് കേറിക്കൊട്.... കടിച്ച് കീറാൻ നിക്കുന്ന സിംഹത്തിന്റെ മുന്നിലേക്ക് തന്നെ നെഞ്ചും വിരിച്ചോണ്ട് ചെല്ല്...................... ""................. അവന് വീണ്ടും പുച്ഛം... എനിക്കാണെങ്കിൽ ആ സമയം വേറെ ഐഡിയ ഒന്നും കിട്ടുന്നൂല്ല... .........

""""" അർജുൻ.... ""............. തല പുകഞ്ഞ ആലോചനയിലായിരുന്ന അവൻ മിസ്സിന്റെ വിളി കേട്ടില്ല ....

""" ഡാ പുല്ലേ.. നിന്നെ വിളിക്കണ്.. ""........ ഞാൻ അവന്റെ കയ്യിൽ ഒന്ന് തട്ടീട്ട് മെല്ലെ പറഞ്ഞു....

""" യെസ് മിസ്സ്‌.... ""............ അവൻ വേഗം ഞെട്ടിപ്പിടഞ്ഞു വിളി കേട്ട്....

""" എഴുന്നേറ്റ് നിന്ന അവനോട് ഏതോ വല്യ ഡെറിവേഷൻ ബോർഡിൽ ചെയ്യാൻ അവൾ ആവശ്യപ്പെട്ടു.., ആ പേര് പോലും ഞാൻ അപ്പഴാ കേൾക്കുന്നത്.... അവനെ നോക്കീപ്പോ , കണ്ണൊക്കെ തള്ളി , വായും പൊളിച്ചു അവിടെ തന്നെ നിക്കുന്നു , ആ സിറ്റുവേഷനിലും അവന്റെയാ നിൽപ് കണ്ട് എനിക്ക് ചിരിപൊട്ടി... ...............

"""" അല്ല.. ഞാൻ അബ്സെന്റ് ആയിരുന്നു.....

💬 Comments

View all comments