ഡ്രാഗൺ കുഞ്ഞേ... ????.
ഇവിടെ , നമ്മുട നായകൻ ഒരു തെറ്റും ചെയ്യാതെയാണ് എല്ലാവരുടെയും മുന്നിൽ കുറ്റക്കാരൻ ആവുന്നതും എല്ലാരും അവനെ അകറ്റുന്നതും , അത് മൂലം അവൻ അനുഭവിച്ച കാര്യങ്ങളും , കടന്ന് പോയ മാനസിക സംഘർഷങ്ങളും എല്ലാം കൂടി അവനെ ഈ നിലയിലാക്കി ..
അപ്പൊ പിന്നെ തന്റെ ഈ അവസ്ഥക്ക് കാരണമായ ആൾക്കെതിരെ പ്രതികാരം ചെയ്യണ്ടെ...,
തീർച്ചയായും ചെയ്യണം, പക്ഷെ അതൊരിക്കലും സ്വയം നശിച്ചുകൊണ്ടാവരുത്, ഈ സംഭവത്തിനു മുന്നേ അവൻ എന്തിലെല്ലാം മികവ് പുലർത്തിയിരുന്നോ അത് ഇനിയും തുടരണം പ്രത്യേകിച്ച് പഠിപ്പും ഫുട്‍ബോളും അത് എന്ത് പ്രശ്നം വന്നാലും കൈവിടാതിരിക്കുക.
ആ പെണ്ണിന്റെ കാര്യം ഞാൻ അധികം പറയുന്നില്ല, അവൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അവൾക്ക് കിട്ടുക തന്നെ വേണം.
എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
?
തളർത്താനും ചവിട്ടി താഴ്ത്താനും നോക്കിയവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചുകൊടുക്കുക, തീയിൽ കുരുത്തവൻ വെയിലത്തു വാടില്ല എന്നത് പോലെ തളരാതിരിക്കുക, ഈ സമയവും കടന്ന് പോകും
നല്ലൊരു നാളെക്കായി പരിശ്രമിക്കുക
ഇന്ന് തള്ളി പറഞ്ഞവർ നാളെ നിന്റെ ഒരു വാക്ക് കേൾക്കാനായി കൊതിക്കും അതിനായി കഠിനാധ്വാനം ചെയ്യുക
ഇതെല്ലാം പറയുന്ന പോലെ എളുപ്പം ആകില്ല എന്നറിയാം, എന്നാലും പരിശ്രമിക്കുന്നവന് വിജയം ഉണ്ട് എന്ന് പറയുന്ന പോലെ
ഒരു നാൾ നിന്റെ പൈശ്രമത്തിനു വിജയം തരും അതിനായി കഠിനാധ്വാനം ചെയ്യുക
കോളേജ് കാലം ലാസ്റ്റ് ഇയർ അല്ലെ
അത് കഴിഞ്ഞാൽ ഈ ആളുകളിൽ നിന്ന് മാറി മറ്റൊരു ഫ്രഷ് സ്റ്റാർട്ട് ചെയ്യുക