0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 881

?രാവണചരിതം 10? Raavanacharitham Part 10 | Author : Lover | Previous Part

ചേട്ടാ.... ഇവിടെ നിർത്തിക്കോ................... """.............. സഞ്ജുവിന്റെ വീടെത്തും മുന്നേ , ആളൊഴിഞ്ഞ ഒരു ഏരിയ എത്തിയപ്പോ അജു ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു.... ..

"""" സഞ്ജൂ.... വാ..... ഇറങ്..... ""................... ഓട്ടോ അവിടെ സൈഡ് ചേർന്ന് നിർത്തീപ്പോ തന്നെ അജു ചാടിയിറങ്ങി , ഉള്ളിൽ തലയും കുമ്പിട്ടിരുന്ന സഞ്ജുവിനോടും ഇറങ്ങാൻ പറഞ്ഞു........

"""" അവരെ അവിടെ ഇറക്കിയ ശേഷം ആ ഓട്ടോ പാഞ്ഞു.................

""" ഡാ.... സഞ്ജു.............. ""...... ....... വിളി കേട്ടെങ്കിലും അവൻ വേറെയെതോ ദിശയിലേക്കും നോക്കി നിന്നു......

"""" ഡാാ........ """................. എന്റെ ഒച്ച ഒന്ന് കനത്തപ്പോ അവൻ മുഖം എനിക്ക് നേരെ തിരിച്ചു .....

"""" സഞ്ജൂ..... കഴിഞ്ഞതൊക്കെ ഓർത്ത് എനിക്കും നല്ല സങ്കടണ്ട്... പക്ഷെ അതും ഓർത്തോണ്ട് നടന്നാ മരിച്ചു പോയവരൊക്കെ തിരിച്ചു വരുവോ.......... ഇന്ന് ഞങ്ങളവിടെ കറക്ട് സമയത്ത്‌ എത്തിയില്ലായിരുന്നെങ്കിലോ...... ഈ നേരം നീ വല്ല പോലീസ് ജീപ്പിന്റെ പിന്നിൽ ഇരുന്നേനെ..... .... എന്തിനാടാ വെറുതേ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് പിന്നാലെ പോയി ജീവിതം കളയണെ............ .....................

""" മതീടാ..... നിർത്ത്............ ""..................... ..... അത് വരെ നിശബ്ദനായിരുന്ന അവന്റെ ആ പെട്ടെന്നുള്ള അലർച്ച കേട്ടപ്പോൾ ഞാൻ പോലും നടുങ്ങി ....

"""" നീ പറഞ്ഞില്ലേ ആവശ്യമില്ലാത്ത കാര്യാണ്ന്ന് ... അതേടാ ആവശ്യമില്ലായിരുന്നു, എനിക്കന്ന് അവള് പറഞ്ഞതൊക്കെ നിന്നെ കേൾപ്പിക്കണ്ട ഒരാവശ്യോം ഇല്ലാരുന്നു...... ..ഞാനാ ... ഞാനാ എന്റെ അലീനയെ കൊലക്ക് കൊടുത്തേ.... ഞാൻ കാരണാ അവൾ....................... """...................... പിന്നെ ഞാൻ കാണുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മുന്നിലിരുന്ന് കരയുന്ന സഞ്ജുവിനെയാണ്.... ........... ആ കാഴ്ച്ച താത്കാലീകമായി എന്റെ സംസാരശേഷിയെ തടഞ്ഞു , ഒരുപക്ഷെ അവനെ അപ്പൊ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ എന്നിൽ ഇല്ലായിരുന്നിരിക്കണം, ... ....

"""" കുറച്ച് നേരം അവന്റെ തോളിൽ കൈവച് ഞാൻ നിന്നു.., അപ്പോൾ അവന്റെ ഉള്ളിലുള്ള അമർഷവും ദേഷ്യവും ഒക്കെ കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് ഒഴുകുന്നതും നോക്കി ......

""" അന്ന് ... അങ്ങനെയൊക്കെ ഉണ്ടാവാൻ കാരണം തന്നെ ഞാനല്ലേ.... നീ വേണേൽ അതിന് എന്നെ ശിക്ഷിച്ചോ ,... സംഭവിച്ചു പോയതിനൊക്കെ ഞാനും കാരണക്കാരനല്ലേ...... അപ്പൊ ആദ്യം എന്നെ കൊല്ല് അത് കഴിഞ്ഞിട്ട് അവളേം.... പിന്നെ നിന്റെ

💬 Comments

View all comments