0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 895

ചെയ്ത കാരണമാവും അയാൾ മകളെ ഒന്ന് സ്നേഹത്തോടെ നോക്കിയ ശേഷം അതിലേക്കിരുന്നു......... വാതിലിന്റെ സൈഡിൽ എല്ലാം കണ്ട് നിക്കുന്ന ആ അമ്മയ്ക്ക് അപ്പോഴും ഒരു തരം നിർവികാര ഭാവം മാത്രം.. . ............

"""" താൻ ഇരിക്ക്....... """................ സൗമ്യമായ ഭാഷയിൽ അച്ഛൻ എന്നോട് പറഞ്ഞു......

""" വേണ്ട..... ഞാനിവിടെ.... നിന്നോളാ............... """.

"""" എന്റെ മുന്നിൽ ഇരുന്നു എന്ന് വച്ചിട്ട് അത് ബഹുമാനക്കുറവാവില്ല............. താനിരുന്നോ.............. ""..................... തുറന്നു കിടന്ന ഷർട്ടിന്റെ മേൽ ഭാഗത്തിന്റെ വിടവിലൂടെ നെഞ്ചിൽ ഒന്ന് തടവിയാണ് അച്ഛനത് പറഞ്ഞത്.... അത് നിരസിക്കാതെ ഞാൻ തിണ്ണയിലേക്ക് ചെന്നിരുന്നു.......... ..................

"""" രാവിലെ ഇവിടെ വന്ന് കേറീപ്പോ കണ്ടതും , പിന്നെ നിങ്ങള് പറഞ്ഞതുമൊക്കെ കേട്ടിട്ട് ഞാൻ ആകെ തളർന്നു പോയിരുന്നു... ഒരു കുറവും വരുത്താതെ പൊന്നുപോലെ ഇത്രേം വർഷം കൊണ്ട് നടന്ന എന്റെ മോള് ഞങ്ങളെയൊക്കെ ചതിച്ചു എന്ന തോന്നൽ എന്നെ അന്ധനാക്കി...... അതാ കുറച്ച് നേരത്തെ ഞാൻ ഒരു ജീവനുള്ള ശവം പോലെ ഇരുന്നത്.......... ...... പക്ഷെ എന്തൊക്കെ ഞങ്ങളോട് ചെയ്താലും , പറഞ്ഞാലും ഇവള് ഞങ്ങടെ മോളല്ലാതാവുന്നില്ലല്ലോ ... ഇന്നവൾ ഏതോ ഒരുത്തന് വേണ്ടി ഞങ്ങളെയൊക്കെ വിട്ടെറിഞ് തെരുവിലേക്കിറങ്ങുമ്പോ ........ അത് തടയാൻ ഒരു ശ്രമം പോലും നടത്തിയില്ലെങ്കി ഞാൻ പിന്നെ ഇവള്ടെ അച്ഛനാന്ന് പറഞ്ഞിട്ട് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ......???........ """"""""....................................... അച്ഛൻ പറഞ്ഞു തുടങ്ങീപ്പോ ഞാൻ വിചാരിച്ചത് സ്വല്പം സെന്റി കഴിഞ്ഞ് എല്ലാം ഒതുങ്ങുമെന്നാണ്... ഇതിപ്പോ ഇയാൾ ഇതെങ്ങോട്ടാ ഇത് കൊണ്ട് നിർത്തുന്നെ..?? ........ പെണ്ണിനേം വിളിച്ചോണ്ട് ഇറങ്ങി പോയാലോ.......??.. ഇനി ഇയാള് അവളെ ബ്രെയിൻവാഷ് ചെയ്ത് ഞങ്ങളെ അകറ്റാനുള്ള ശ്രമാണോ.....??................................. അച്ഛന്റെ ആ സംസാരം അപ്പൊ ഉത്തരം വിദൂരമായ ഒരുപാട് ചോദ്യങ്ങൾക്ക് നടുവിലേക്ക് തള്ളിയിട്ടു.... ....

"""""""രഞ്ജിത്ത്.... എന്നല്ലേ പേര് പറഞ്ഞത് .............. ""........... ചാരി ഇരിക്കാതെ മുന്നോട്ട് കൂനി ഇരുന്നിട്ട് അയാൾ ചോദിച്ചപ്പോ ഞാൻ അതേയെന്ന് തലയാട്ടി.......

"""" എന്റെ മോള് നിന്റെ ടീച്ചർ അല്ലേ....??........... ""..........

""" അതിനും ഞാൻ രാജിയുടെ മുഖത്ത് നോക്കാതെ അതേയെന്ന് തലയാട്ടി...... ""

"""" നിങ്ങളുടെ ഈ പ്രായവ്യത്യാസം സമൂഹം അംഗീകരിക്കും എന്ന് തോന്നുന്നുണ്ടൊ ?.... നാളെ എല്ലാം അറിഞ്ഞു കഴിയുമ്പോ നാട്ടുകാര് മൂക്കത്തു വിരൽ വെക്കില്ലേ ??.......... എന്റെ മോളെ അവരൊക്കെ പരിഹാസത്തോടെ നോക്കില്ലേ ??....... .......... ""......... അധികം വൈകാതെ തന്നെ ഞാൻ

💬 Comments

View all comments