0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 896

തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങൾ അയാൾ എനിക്ക് നേരെ എറിഞ്ഞു.. ..........

""""" അച്ഛാ.... സമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടിയല്ല നമ്മള് ജീവിക്കണ്ടത് , സ്വന്തം മനസ്സിന്റെ തൃപ്തിക്ക് വേണ്ടിയാ....... . ... ഇത്രേം പ്രശ്നങ്ങളൊക്കെ നമ്മുടെ നാട്ടില് നടക്കുമ്പോഴും അടഞ്ഞു കിടക്കുന്ന സമൂഹത്തിന്റെ വായ ഞങ്ങൾക്ക് നേരെ പരിഹാസച്ചിരി ചിരിക്കാൻ തുറക്കുകയാണെങ്കിൽ ഞങ്ങൾക്കതിൽ പ്രത്യേകിച്ച് ഒന്നും തോന്നാൻ പോണില്ല .., .പിന്നെ, പറഞ്ഞു ചിരിക്കാൻ അടുത്ത കഥ കിട്ടുമ്പോ അവരൊക്കെ അതിന്റെ പിറകെ പൊക്കോളും........... ഇനി അവരെന്ത്‌ വിചാരിക്കും എന്നോർത്താണ് അച്ഛന് വിഷമമെങ്കില് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..... അച്ഛന് നാട്ടുകാരുടെയും സമൂഹത്തിന്റെയും സന്തോഷമാണോ , അതോ സ്വന്തം മോളുടെ സന്തോഷമാണോ വലുത്....???.................... ""..... തിരിച്ചു ഞാനും ഒരു ചോദ്യമെറിഞ്ഞപ്പോ അയാളൊന്ന് പതറി .........

""""" അല്ല മോനേ..... എന്നാലും ......... ഞാൻ എന്റെ മോള് നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രേ ഉദ്ദേശിച്ചിട്ടുള്ളൂ.... അവളെ വേറൊരാൾ കുറ്റം പറയുന്നത് പോലും എനിക്ക് സഹിക്കില്ല ............. "".......................

"""" അച്ഛാ..., ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിക്കൊരു കുഴപ്പോല്ല്യ... .... ന്റെ സന്തോഷം ദാ ഇവനാ........ "".............................അത് വരെ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്ന രാജിയുടെ നേർത്ത ശബ്ദത്തിലെ ഉറച്ച തീരുമാനം അയാളുടെ വായടപ്പിച്ചു .......... ..... പിന്നെ കുറച്ച് നേരത്തേക്ക് അയാളൊന്നും മിണ്ടിയില്ല ..... നെഞ്ചും തടവി കണ്ണുമടച്ച് ആ കസേരയിലങ്ങനെ ചാരി കിടന്നു.......

""""" എല്ലാം പോട്ടേന്ന് വച്ചാലും , തന്റെ വീട്ടുകാർ ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കൂന്ന് തോന്നാനുണ്ടോ.....???................... " ......... നീണ്ട നേരത്തെ ആലോചനക്ക് ഒടുവിൽ അച്ഛന്റെ ശബ്ദം ഉയർന്നു....

"""""" ദേ.... നിങ്ങള് ഇത് എന്താ ഈ പറയണേ..... വീടോ , സ്വഭാവോ ഒന്നും അറിയാത്ത ഒരുത്തന് മോളെ കെട്ടിച്ചു വിടാനോ.... ഇല്ല.... ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കാൻ സമ്മതിക്കില്ല.......................... """"""........... അത്ര നേരവും ഞങ്ങൾ പറയുന്നതൊക്കെ കേട്ട് നിന്ന രാജീടെ അമ്മ അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചീറിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു.................. ..

"""" പിന്നെ..... പിന്നെ ഞാനെന്താ വേണ്ടേ ???..... ............. """............ അത് വരെ ക്ഷമയോടെ എല്ലാം കേട്ടിരുന്ന അച്ഛൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അമ്മയുടെ നേരെ അലറി ...... അച്ഛന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോ അമ്മ നടുങ്ങി .....

"""" ഞാനെന്താ വേണ്ടേ...????? ..... ഇവനെ മാത്രം മതീന്ന്

💬 Comments

View all comments