Chapter Title : ?രാവണചരിതം 10 [LOVER]
പറഞ്ഞ് വാശിപിടിക്കുന്ന എന്റെ മോളെ കൊല്ലണോ.......???....... അതോ അവളെ തെരുവിലേക്ക് അടിച്ചിറക്കണോ..???.............. അച്ഛന്റെ ഓരോ ചോദ്യത്തിന് മുന്നിലും ഉത്തരം കിട്ടാതെ ആ അമ്മ തലകുനിച്ചു നിന്ന് വിതുമ്പി.........
""""" ഇവളെ പടിയടച്ച് പിണ്ഡം വച്ച് ഇനിയുള്ള കാലം സ്വസ്ഥതയോടെ കഴിച്ചുകൂട്ടാൻ പറ്റുവോ നമുക്ക്........... വയ്യ.... എന്റെ മോളുടെ കണ്ണീര് കാണാൻ എനിക്ക് വയ്യ.............. """.................... അത്രനേരം ഒച്ച വെച്ചത് കൊണ്ടാവും , ഇതും പറഞ്ഞ് അച്ഛൻ വീണ്ടും കസേരയിലേക്ക് ഇരുന്നു .......
"""" എന്ത് കൊണ്ടും ഇപ്പൊ അച്ഛനോട് കാര്യങ്ങൾ സംസാരിക്കാൻ എനിക്കുമേൽ ഉത്തരവാദിത്വം ഉള്ള ഒരാൾ വേണം.............. അങ്ങനെ ചിന്തിച്ചപ്പോ ഒരേയൊരു പേരെ മനസ്സിൽ വന്നുള്ളൂ... " നന്തു ""............ ... ആരെതിർത്താലും നന്തു കൂടെയുണ്ടാവും എന്നൊരു തോന്നൽ ഉള്ളത് കൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി നന്തുവിന് ഫോൺ ചെയ്തു..........
""" ഒരുപാട് നേരം റിങ്ചെയ്ത ശേഷമാണ് നന്തു ഫോൺ എടുത്തത്.......
""" ഫോൺ ചെയ്തിട്ട് നന്തൂനോട് വേഗം മിസ്സിന്റെ വീട്ടിലേക്ക് വരാൻ മാത്രേ ഞാൻ പറഞ്ഞുള്ളൂ ... കാര്യം എന്താണ്ന്ന് ഒരുപാട് ചോദിച്ചെങ്കിലും വന്നിട്ട് പറയാന്നു പറഞ്ഞ് ഞാൻ ഫോൺ വെച്ചു ............""
""" ഉമ്മറത്തിരുന്ന് അച്ഛനും രാജിയും എന്നെ തന്നെ നോക്കുന്നുണ്ട്......
""" എന്റെ മാമനെ വിളിച്ചിട്ടുണ്ട് , പുള്ളി ഇപ്പൊ ഇങ്ങെത്താന്നാ പറഞ്ഞേ......... ""..................... അച്ഛനോട് ഉറക്കെ പറഞ്ഞിട്ട് ഞാൻ ആ മുറ്റത്ത് തന്നെ നിന്നു ..........
"""" ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോ നന്തൂന്റെ ബിഎംഡബ്ല്യൂ മുറ്റത്തെത്തി ............
"" വണ്ടി ലോക്ക് പോലും ചെയ്യാതെ ഡോറ് പോലും മര്യാദക്ക് അടക്കാതെ വെപ്രാളപ്പെട്ട് എന്റെ അടുക്കലേക്ക് നന്തു ഓടി വന്നു......
""""" എന്താടാ.... എന്താണ് പ്രശ്നം .............. """...................
"""" നന്തൂ.... ഇങ്ങട് വന്നേ ... ഒരു കാര്യം പറയാനുണ്ട്......... ""..................... ഞാൻ നന്തൂനേം വിളിച്ചോണ്ട് കുറച്ച് മാറി നിന്നു .......
"""" അതേ നന്തു.... കാര്യം കുറച്ച് ഗൗരവമുള്ള വിഷയാണ്.......... """ ഞാൻ കാര്യങ്ങൾ എവിടുന്ന് പറഞ്ഞ് തുടങ്ങും എന്നറിയാതെ ഒന്ന് നിർത്തി.....
""""" എന്താടാ .... മിസ്സ് ആയിട്ട് വല്ല പ്രശ്നോം ഉണ്ടായാ....... ആളെ ടെൻഷൻ ആക്കാണ്ട് കാര്യം പറ നീ............... """....
""" അതൊന്നും അല്ല .... നന്തു ഞാൻ പറയണത് ആദ്യം ശെരിക്ക് കേൾക്ക് ................ നമ്മുടെ മിസ്സില്ലെ.., ... മിസ്സ്.... മിസ്സ് ശെരിക്കും എനിക്ക് മിസ്സ് മാത്രല്ല ........
💬 Comments
View all comments