Chapter Title : ?രാവണചരിതം 10 [LOVER]
ഇതിന് സമ്മതിക്കൂന്ന് എനിക്ക് തോന്നണില്ല ........ """ ...... നന്തു പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു .....
"""" അതിന് അവരല്ലാലോ കെട്ടാൻ പോണേ , ഞാനല്ലേ... വീട്ടീന്ന് ഇറക്കി വിട്ട അവർക്ക് ഞാനെന്തായാലെന്താ........ ""............
"""" മോനേ.. ഡാ .. ചേച്ചിക്കും , ഏട്ടനും അന്ന് അങ്ങനെയൊക്കെ പറഞ്ഞതിലും ചെയ്തതിലും നല്ല സങ്കടണ്ട് , ഇന്നലേം കൂടി എന്നെ വിളിച്ച് കൊറേ നേരം കരഞ്ഞതാ ആ പാവം.... ഇനീം അതിനെയിട്ട് കണ്ണീര് കുടിപ്പിക്കണോ................ """................... എന്റെ തോളിൽ തട്ടി ഇത് പറയുമ്പോ നന്തൂന്റെ തൊണ്ടയും ഇടറിയിരുന്നു......
"""" നന്തൂ... കാര്യങ്ങള് ചുമ്മാ സീരിയൽ ലൈൻ ആക്കല്ലേ...... എനിക്കാരോടും പരാതിയൊന്നൂല്ല ... പക്ഷെ അവരുടെ ഇഷ്ടത്തിന് വേണ്ടി ഇനി ഞാൻ ഒന്നും മാറ്റി നിർത്താൻ പോണില്ല ...... ഇവള്ടെ അച്ഛനോട് കാര്യങ്ങളൊക്കെ സംസാരിച്ച് റെഡിയാക്കി കഴിഞ്ഞിട്ട് നന്തു അമ്മേനെ പറഞ്ഞു സമ്മതിപ്പിച്ചാ മതി ...... .................... """...........
"""" അതിന് നന്തു ഒന്ന് അമർത്തി മൂളി ........ """...
"""" ആ... സമയം കൊറേയായി ... ചെല്ല് വേഗം പോയി എല്ലാം സെറ്റ് ആക്കിയേ................. """................... എന്തോ ഓർത്തിട്ടെന്ന പോലെ അവിടെ നിന്ന നന്തൂനെ ഞാൻ അച്ഛന്റെ അടുത്തേക്ക് ഉന്തി തള്ളി വിട്ടു .........
""""" ഞാൻ അനന്തൻ...... രഞ്ജിത്തിന്റെ അമ്മേടെ അനിയനാ........... "".............. അകത്തേക്ക് കേറി കൊണ്ട് നന്തു സ്വയം പരിചയപ്പെടുത്തി.... ....
"""" ആ.... ഇരിക്ക് ...... ""........ അച്ഛൻ ഒരു കസേര നന്തൂന് നേരെ നീക്കി കൊടുത്തു........
"" ഞാൻ അവിടെ ഒരു സൈഡിൽ നീങ്ങി നിന്നേ ഉളളൂ...... എന്റെ പെണ്ണിന്റെ മുഖം കണ്ടോണ്ടിരിക്കാൻ അവളുടെ നേരയാണ് എന്റെ നിൽപ്പ്........ """
"""" നന്തു അകത്തേക്ക് കേറിയത് മുതൽ പെണ്ണിന്റെ മുഖത്ത് രക്തയോട്ടം നിലച്ചിരുന്നു... വിളറി വെളുത്ത് കണ്ണും മിഴിച്ച് നിക്കേണ് കക്ഷി ...... ഞാൻ നോക്കി നിക്കുന്നത് കണ്ടപ്പോ പുരികം ഉയർത്തി കണ്ണ് കൊണ്ട് അവളുടെ ആവലാതി എന്നെ അറിയിക്കാനും ഒരു ശ്രമം നടത്തി ...... """ എല്ലാം ശെരിയാവും എന്ന് തിരികെ ഞാൻ കണ്ണടച്ച് കാണിച്ചെങ്കിലും , കനലില് നിക്കുന്ന പോലെയാണ് പെണ്ണ് നിക്കുന്നത് ......
അച്ഛൻ മുരടനക്കി സംസാരിച്ച് തുടങ്ങിയപ്പോ ഞങ്ങൾ അത് ശ്രദ്ധിച്ചു ..........
"""" ഒരു പ്രായം കഴിഞ്ഞാ പിള്ളേർക്ക് വളർത്തി വലുതാക്കിയ തന്തേനേം തള്ളേനേം കാളും ഒക്കെ
💬 Comments
View all comments