0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1890

ആണോ ..... വിനൂട്ടൻ കേട്ടിട്ട് ഏട്ടന് പിന്നെ പറഞ്ഞ്തന്നാ മതീട്ടോ., ഏട്ടനിപ്പോ ചെറിയൊരു പണിയുണ്ട് ., """""""""ഷർട്ടിന്റെ കൈ ഒരു മടക്ക് കൂടി കയറ്റി വച്ചോണ്ട് ഞാൻ അവനോട് പറഞ്ഞു, ഇത് കേട്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും നെറ്റി ചുളിഞ്ഞത് ഞാൻ ശ്രദ്ധിച്ചു .....

""" എവിടെക്കാ താൻ ഇപ്പൊ ........... """...... . തോന്നിയ കാര്യം അപ്പൊ തന്നെ അച്ഛൻ ചോദിച്ചു ..... അമ്മയുടെ മുഖത്തേക്ക് നോക്കീപ്പോ അവരും അതിന്റെ ഉത്തരം പ്രതീക്ഷിച്ചിരിക്കേണ്ന്ന് മനസ്സിലായി ......

""" കടയിലെ ചെറിയൊരു വർക്ക്‌ തീർക്കാനുണ്ടച്ഛാ ... ഞാൻ ചെന്നാലേ ശെരിയാവൂ ........ പോയിട്ട് വേഗം തന്നെ വരാ............ """........

"" ഒന്നമർത്തി മൂളിയ ശേഷം അച്ഛൻ വീണ്ടും കഥ പറച്ചിലിൽ മുഴുകി ....... ''

"""" അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ ഉച്ചക്ക് തന്നെ അങ്ങോട്ടെത്തിച്ച എന്റെ ബൈക്കെടുത്ത്‌ നേരെ കടയിലേക്ക് വിട്ടു ..............

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

പോയ കാര്യങ്ങളൊക്കെ കഴിഞ്ഞ് തിരികെ എത്തുമ്പോ സമയം 11. മണി ....

"" ആഹാ അടിപൊളി... ഇന്ന് പെണ്ണെന്നെ കൊല്ലും.... 7 മണി ആയപ്പോ , വേഗം തന്നെ വരാന്ന് പറഞ്ഞിട്ട് ഇറങ്ങീതാ ... അകത്തേക്ക് കേറുമ്പോൾ ഉണ്ടായേക്കാവുന്ന സംഭവവികാസങ്ങൾ ഓർത്തപ്പോ തന്നെ ഞാൻ അറിയാതെ നെഞ്ചത്ത് കൈ വച്ചു പോയി .....

""" ഏയ്യ്.... ആദ്യരാത്രി ആയോണ്ട് വല്യ ഉപദ്രവൊന്നും ഇല്ലായിരിക്കും ....... തത്കാലം അങ്ങനെ സമാധാനിക്കാ.... വല്ലോം കിട്ടിയാ തന്നെ മിണ്ടാതെ നിന്ന് കൊള്ളാം.... ഏത് സമയവും ഒരു ആക്രമണം പ്രതീക്ഷിച്ചു ഞാൻ ബൈക്കിൽ നിന്നിറങ്ങി ......

"" മെല്ലെ ശബ്ദമുണ്ടാക്കാതെ ഇടത്തെ കാലിലെ ഷൂ ഊറിക്കൊണ്ടിരുന്നപ്പോ തന്നെ വാതില്പടിയിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു ... എന്റെ പെണ്ണിന്റെ ...

""" ചുവന്ന് വീർത്ത കണ്ണുകളും ഉരുട്ടി കയ്യും കെട്ടി അവിടെ തന്നെ നിക്കുന്ന അവളെ കണ്ടപ്പോ തന്നെ ഞാൻ ഒറ്റക്കാലിൽ ഊരിപ്പിടിച്ച ഷൂവുമായി ഡാൻസ് തുടങ്ങി ........

""" ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല .... എന്നെ ഒന്ന് നോക്കിപ്പേടിപ്പിച്ച ശേഷം പെണ്ണ് ചവിട്ടികുലുക്കി അകത്തേക്ക് പോയി .... .....

"""" കൊള്ളാം ... ഇന്ന് ഞാൻ കൊറേ പിച്ചും മാന്തും വാരിക്കൂട്ടും ... ആള് മുട്ടൻ കലിപ്പിലാണ് .. ..... """...... ഷൂവൊക്കെ സൈഡിലേക്ക് മാറ്റി വച്ച് ഞാൻ മുഖത്ത് പാവത്താൻ ഭാവവും വാരി വിതറി അകത്തേക്ക്

💬 Comments

View all comments