0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1891

ചെന്നു ........

"""" ആഹ് ... താൻ എത്തിയോ ........... """......... ഓഹ് കോപ്പ് ... കേറിയപ്പോ തന്നെ ചെന്ന് പെട്ടത് അവള്ടെ തന്തപ്പടിയുടെ മുന്നിൽ ... ഇങ്ങേർക്ക് ഒറക്കൂന്നൂല്ലേ.......

"""" ഇപ്പഴാ അച്ഛാ എല്ലാം ഒതുങ്ങിയേ .......... ""....................... ഉള്ളിൽ വന്നതൊന്നും മുഖത്ത് കാണിക്കാതെ ഞാൻ കുറച്ച് ബഹുമാനം നിറച്ച് പറഞ്ഞു ....

"""" എന്നാലും.... ഇന്നിങ്ങനൊരു ദിവസം... ഇത്രേം വൈകി ........ """

"""" ന്നോട് വിളിച്ചു പറഞ്ഞിരുന്നു അച്ഛാ വൈകൂന്ന് .... ഞാനാ പറഞ്ഞേ കൊഴപ്പല്ല്യ എല്ലാം കഴിഞ്ഞിട്ട് വന്നാ മതീന്ന് ....... """................ തന്തപ്പടി ഉപദേശ പെട്ടി തുറക്കുന്ന മുന്നേ തന്നെ എന്നെ രക്ഷിക്കാൻ എത്തി എന്റെ പൊണ്ടാട്ടി ..... നട്ടാ മുളക്കാത്ത നൊണയൊക്കെ പെണ്ണ് നിന്ന നിൽപ്പിൽ പടച്ചു വിടുന്ന കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി ......

"""" മ്മ്മ്..... എന്നിട്ടാണോ നീ ഇത്രേം നേരം ഓരോ രണ്ട് മിനിറ്റ് കൂടുംതോറും വീടിന്റെ പടിക്കല് പോയി നിന്നേ ...................... ""................ അത് കേട്ടപ്പോൾ എന്റെ ചങ്കൊന്ന് പിടഞ്ഞു ..... പെണ്ണിനെ നോക്കീപ്പോ അച്ഛൻ പറഞ്ഞത് കേട്ട് തലയും കുനിച്ചു നിക്കാണ് .....

""" അത് വണ്ടീടെ ഒച്ച കേട്ടപ്പോ... ഞാൻ........ """.............. കുറച്ച് ആലോചിച്ച ശേഷാണ് പെണ്ണിന് ഉത്തരം കിട്ടിയേന്ന് തോന്നുന്നു......

"""" മ്മ്മ്മ്... ശെരി ശെരി പോയി വല്ലതും കഴിക്കാൻ നോക്ക് രണ്ടാളും ......... """.................. അവള് കിടന്ന് ഉരുണ്ട് കളിച്ചപ്പോ തന്നെ അച്ഛൻ തന്നെ ഞങ്ങളെ ഒഴിവാക്കി തന്നു ..........

"""" അല്ല അച്ഛാ ... വിനു......... "".............. ഞാൻ ഇറങ്ങുമ്പോ പുള്ളിയുടെ ഓപ്പമായിരുന്നല്ലോ അവൻ... ആ ഒരു ഓർമ്മയിൽ ഞാൻ ചോദിച്ചു .....

""" ഉറങ്ങി ..... ഇത്ര നേരം വല്യ കാർണോരെ പോലെ ഇവിടെ നടപ്പായിരുന്നു , താൻ വന്നിട്ട് അവന്റെ ചേച്ചിയെ ഒറ്റക്കാക്കിയതിന് ചീത്ത പറഞ്ഞിട്ടേ ഉറങ്ങൂ എന്നും പറഞ്ഞ് നടപ്പായിരുന്നു ... പിന്നെ സുമ ചോറൊക്കെ വാരികൊടുത്ത് അടുത്ത് കിടത്തി പാട്ടൊക്കെ പാടി കൊടുത്തപ്പോ ആള് അവളെയും കെട്ടിപ്പിടിച്ച് ഉറങ്ങി ........................ ""............. അവന്റെ കാര്യം സംസാരിക്കുമ്പോ തന്നെ അച്ഛന്റെ വാക്കുകളിൽ വല്ലാത്തൊരു ആവേശവും, സന്തോഷവും ഒക്കെയായിരുന്നു.... ഒരാൺ കുട്ടിയെ കൊഞ്ചിക്കാൻ അവർക്ക് അവസരം ഉണ്ടായില്ലല്ലോ , അതാവും................

"""" എട്ടാ .... വാ ... ഞാൻ ചോറെടുക്കാ....... """................ അച്ഛനുമായി സംസാരിച്ചു നിക്കുമ്പോ പെണ്ണിന്റെ

💬 Comments

View all comments