0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1847

ശ്രദ്ധിച്ചു...

""" ഇത് കേട്ടപ്പോൾ തന്നെ നന്തൂന്റെ തോളിൽ ഒന്ന് മെല്ലെ ഇടിച്ചിട്ട് ചേച്ചി പുറത്തേക്കും നോക്കിയിരുന്നു ........ അപ്പോഴും ചുണ്ടിൽ ഒരു ചെറിയ ചിരിയുമായി നന്തു വണ്ടി മുന്നോട്ട് പായിച്ചു .......

""" എന്റെ പെണ്ണിന്റെ കൂടെ ഒരുമിച്ച് അമ്പലത്തിലേക്ക് പോവാന്ന് വച്ചിരുന്നതാ അപ്പഴാ രണ്ട് ദിവസം മുന്നേ നന്തു എന്നെ വന്ന് പൊക്കിയത് .. """.

""" ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോ , അച്ഛന്റെ സി ക്ലാസ്സ്‌ അവിടെ ഒരു സൈഡിൽ നീക്കി നിർത്തിയിരിക്കുന്നത് കണ്ടു ...... എന്ത് മാജിക്കാണാവോ നന്തു പ്രയോഗിച്ചേ ... വീട്ടില് എന്റേം രാജീടേം കാര്യം പറഞ്ഞപ്പോ അധികം എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല ... അമ്മയാണത്രേ ആദ്യം സമ്മതം മൂളിയത് ., മകന്റെ ഈയൊരിഷ്ടം എങ്കിലും സാധിച്ചു കൊടുത്താലെങ്കിലും അവന്റെ പിണക്കം മാറുമായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവും ആ പാവം... ....... എങ്കിലും അച്ഛൻ ഇവിടെ വരൂന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചില്ല ..... അന്ന് നന്തു പോയ ശേഷം പിന്നീട് കല്യാണത്തിന്റെ ഡേറ്റും കാര്യങ്ങളും ഒക്കെ രാജിയുടെ വീട്ടുകാരോട് സംസാരിക്കാൻ വന്നപ്പോഴും നന്തൂന്റെ കൂടെ അമ്മ മാത്രാണ് ഉണ്ടായിരുന്നത് ....

"""" ഡാ.... സ്വപ്നവൊക്കെ പിന്നെ കാണാ ,, ഇപ്പ നടക്ക് ................... """"............... എന്റെ തോളിൽ തട്ടി അജു വിളിച്ചപ്പോഴാണ് ഞാൻ ചിന്താലോകത്ത്ന്ന് ഇറങ്ങി വന്നേ ...... നോക്കീപ്പോ നന്തുവും ദിവ്യേച്ചിയും നടന്നു നീങ്ങിയിരുന്നു ...... .... ഇനീം സമയം വൈകിയാ നന്തൂന്റെ നല്ല ഇടി കൊള്ളാൻ ചാൻസുള്ളത്കൊണ്ട് ഞാനും അജുവും വേഗം നടന്നു അവരുടെ ഒപ്പമെത്താൻ....

"""" സമയം 10 മണി ആയതിന്റെ പേരില് അമ്പലത്തിൽ വല്യ തിരക്കും കാര്യങ്ങളും ഒന്നും ഇല്ലായിരുന്നു ... മുന്നോട്ട് നടന്ന എന്റെ കാലുകൾ പെട്ടന്ന് ഒരിടത്ത് തറയിൽ ഉറച്ച പോലെ നിന്നു ......

""""" ആൽമരത്തിന്റെ മറവിൽ തലയിൽ മുല്ലപ്പൂവൊക്കെ ചൂടി സെറ്റ് സാരിയൊക്കെ ഉടുത്ത് നിക്കുന്നു എന്റെ പെണ്ണ് .... കുറേ നേരമായി എന്നെ തന്നെ കാത്ത് നിന്ന കഥ അപ്പൊ എന്നെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിൽ ചാലിച്ചു പറയുന്നുണ്ടായിരുന്നു അവളുടെ ആ മിഴികൾക്ക് ... """"

"""" ഡാ .... നടക്ക് .... """........ പെട്ടെന്ന് സൈഡിൽ നിന്ന് അജു എന്നെയൊന്ന് തട്ടി ........

"""""" പിന്നെ മുന്നോട്ട് നടക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചകളൊക്കെ മങ്ങി അവൾ മാത്രം തെളിഞ്ഞു നിന്നു എന്റെ കണ്ണിൽ

💬 Comments

View all comments