Chapter Title : ?രാവണചരിതം 11 [LOVER][Climax]
......
"""" ഏട്ടാ ........... """"......... പെട്ടെന്ന് വിളി കെട്ട് ഞാൻ നോക്കുമ്പോ വിനു എന്റെ അടുത്തേക്ക് ഓടി വരുന്നു ...... ഒരു ചെറിയ മുണ്ടും ഉടുത്തോണ്ട് ഓടി വരേണ് ആള് .... മുണ്ട് എടുത്തിട്ട് കാർണോർക്ക് ഓടാനൊന്നും പറ്റണില്ല , എന്നാലും അതൊന്നും കാര്യക്കാതെ എന്റടുത്തേക്ക് വരാനാണ് അവന്റെ ശ്രമം.... മുണ്ട് തട്ടിത്തടഞ്ഞവൻ വീഴാതിരിക്കാൻ ഞാൻ തന്നെ ഓടിപ്പോയി അവനെ എടുത്തു ....
""" എങ്ങനിണ്ട് എട്ടാ ... ഞാൻ മുണ്ട്ട്ത്തിട്ട്...... ''''..............
""" ഹയ്യ്... ഇതിപ്പോ നിന്നേം എന്റെ കൂടെ കെട്ടിക്കാലോ............ """ അത് പറഞ്ഞപ്പോ ആള്ടെ മുഖത്തെ ആ നാണം കാണണായിരുന്നു .....
"""" അയ്യടാ ... എന്താ നാണം.... ....... എന്തിനാ വിനൂട്ടൻ ഇപ്പൊ ഈ മുണ്ടൊക്കെ ഉടുത്തെ ..... """"
"""" ഞാൻ അമ്മേനോട് ചോയിച്ചു ഏട്ടൻ എന്താ ഇടുന്നേന്ന്.... മുണ്ടാന്ന് അറിഞ്ഞപ്പോ എനിക്കും അതന്നെ വേണംന്ന് വാശിപിടിച്ചു ........ അപ്പൊ കിട്ടീതാ ,,, ഇപ്പ ഏട്ടനും ഞാനും സെയിം ആയില്ലേ ........... """...................... എന്തോ വലിയ അഭിമാനത്തോടെയാ അവനത് പറഞ്ഞത് .....
"""" അവനെയൊന്ന് എടുത്ത് കറക്കാൻ ഒരുങ്ങിയപ്പോഴേക്കും നന്തു എന്നെ കൈ കാണിച്ച് വേഗം അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു ..... വിനൂനെയും എടുത്തോണ്ട് ഞാൻ അങ്ങോട്ടേക്ക് നടന്നു .തൊട്ട് പിന്നാലെ അജുവും...
"""" എന്റെയും പെണ്ണിന്റെയും കുടുംബവും, നന്തുവും , ദിവ്യേച്ചിയും, പിന്നെ അജുവും,, ഇത്രേം പേര് മാത്രേ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഉളളൂ ...
""" അത്ര നേരം എന്റെ അമ്മായിഅച്ഛനുമായി സംസാരിച്ചു നിക്കുകയായിരുന്ന അച്ഛൻ എന്നെ കണ്ടപ്പോ സംസാരം നിർത്തി ... എന്റെ മുഖത്തേക്ക് നോക്കാനുള്ള ചളിപ്പ് കൊണ്ടാവും അച്ഛൻ പെട്ടന്ന് തന്നെ ദൃഷ്ടി വേറെങ്ങോട്ടോ ആക്കി ...... ദിവ്യേച്ചിയും അവളുടെ അമ്മയും കൂടി അപ്പോഴും എന്തോ വലിയ ചർച്ചയിലായിരുന്നു .. എന്റെ പെണ്ണിന്റെ തൊട്ടടുത്ത് എന്നെത്തന്നെ നോക്കി നിക്കുന്ന അമ്മയുടെ മുഖത്ത് ഒരു നിറം മങ്ങിയ പുഞ്ചിരിയുണ്ട് .... ഞാനും തിരിച്ച് ചിരിച്ചപ്പോൾ അവരുടെ മുഖത്തിന്റെ ആ തിളക്കം അത് നൂറായിരം മടങ്ങായി വർധിച്ചു ....
"""""" അതേയ്, സമയായി ... വേഗം വാ ................... """"............... നന്തു ഓർമ്മിച്ചപ്പോ എല്ലാരും വേഗം അകത്തേക്ക് നടന്നു ......
""" പിന്നെയെല്ലാം ഏതോ മായാലോകതത് എത്തിപ്പെട്ടത് പോലെയായിരുന്നു ..... നടയിലേക്ക് കേറി നികുമ്പഴും , അതിന് ശേഷം എന്റെ
💬 Comments
View all comments