Chapter Title : ?രാവണചരിതം 11 [LOVER][Climax]
മുന്നിൽ അവള് വന്ന് നിക്കുമ്പോഴുമെല്ലാം ഏതോ ഒരു സ്വപ്നത്തിൽ അകപ്പെട്ടപോലെയായിരുന്നു എന്റെ അവസ്ഥ ...
""""" ഏതൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് പൂജാരി എനിക്ക് നേരെ നീട്ടിയ ആ താലി ഞാൻ കഴുത്തിൽ ചാർത്തുമ്പോ പെണ്ണിന്റെ നിറഞ് തുളുമ്പാറയ കണ്ണുകൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു ..... തല കുനിച്ചാണ് നിക്കുന്നതെങ്കിലും , ചുറ്റുമുള്ള ആരെയും വകവെക്കാതെ നോട്ടം എന്നെ തന്നെ ...... ആ നോട്ടത്തിന്റെ തീക്ഷണതയിൽ ഞാനും എല്ലാം മറന്ന് ലയിച്ചു നിന്നു .... നീണ്ട് വന്ന ഏതോ കയ്യിൽ നിന്ന് സിന്ദൂരം അവളുടെ ചന്ദനക്കുറി അണിഞ്ഞ നെറ്റിയുടെ മുകളിൽ ഞാൻ തൊടുവിക്കുമ്പോ മാത്രം പെണ്ണ് ഒരു നിമിഷം കണ്ണുകൾ മെല്ലെയൊന്ന് അടച്ചു .... ............
"" തുളസി മാല ചാർത്തിയതിന് ശേഷം കൈകൾ കോർത്ത് പിടിച്ചു വലംവയ്ക്കുമ്പോൾ ഞാൻ ആരും കാണാതെ പെണ്ണിന്റെ കയ്യിൽ ചെറുതായിട്ടൊന്ന് നുള്ളി... അപ്പൊ ആ മുഖത്ത് വിരിഞ്ഞ ചിരിക്ക് ഈ ലോകത്തിലെ മറ്റെന്തിനേക്കാളും ഭംഗിയുണ്ടായിരുന്നു ........
"""" ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഇറങ്ങി ഞങ്ങൾ നേരെ നടന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്കായിരുന്നു .... അതും അവളുടെ നിർബന്ധം കാരണം മാത്രം.. ........ ഞാൻ അടുത്തേക്ക് നടന്ന് ചെല്ലുമ്പോൾ അച്ഛൻ തല കുനിച്ചു .......... ഞങ്ങൾ മുന്നിൽ വന്ന് നിന്നപ്പോൾ ഇടക്കൊന്ന് എന്നെയും അവളെയും പാളി നോക്കിയ ശേഷം കുറ്റബോധം അച്ഛന്റെ തല വീണ്ടും താഴ്ത്തി ....
"""" എത്രയൊക്കെ എന്നെ ആട്ടി പുറത്താക്കിയിട്ടും എന്തോ അച്ഛന്റെ ആ നിൽപ് കണ്ടപ്പോ എന്റെ നെഞ്ച് പിടഞ്ഞു .....
""" ഏതോ ഒരു ഉൾപ്രേരണ കൊണ്ട് ഞാൻ ആ തോളിൽ മെല്ലെ എന്റെ കൈ വച്ചപ്പോൾ , എന്റെ കയ്യെടുത്ത് അച്ഛന്റെ രണ്ട് കൈകൾക്കുള്ളിലാക്കി പിടിച്ച് ചെയ്തതിനൊക്കെ എന്നോട് നിശബ്ദമായി മാപ്പ് പറയുകയായിരുന്നു അച്ഛൻ.... ആ കണ്ണിൽ നിന്ന് ഒരു തുള്ളി എന്റെ കയ്യിൽ പതിച്ചപ്പോൾ ഞാൻ വേഗം കൈകൾ പിൻവലിച്ചു .....
""""" മോനേ.... ഈ അച്ഛനോട് ..... അച്ഛനോട് ക്ഷമിക്കെടാ.......................... """........ ആ ഇടറിയ ശബ്ദം പോലും എന്നിൽ നോവുണർത്തി ....
"""" സാരല്ല അച്ഛാ ... ..... """"................ ആ തോളിൽ തട്ടി അത്രയെങ്കിലും പറയാതിരിക്കാൻ എന്നിലെ മകൻ അനുവദിച്ചില്ല ...
""" അപ്പോഴും നിറ കണ്ണുകളോടെ ഞങ്ങള് രണ്ട് പേരെയും മാറി മാറി നോക്കി നിൽക്കുകയായിരുന്നു അമ്മ .......
""""
💬 Comments
View all comments