Chapter Title : ?രാവണചരിതം 11 [LOVER][Climax]
കേട്ടപ്പോൾ അച്ഛനും ചിരിച്ചു ......
"""" ഈ സമയത്താണ് ഞാൻ അങ്ങോട്ട് ചെന്നത് ......
"""" ഹാ .... താൻ എണീറ്റോ ...... വാ ഇരിക്ക് ............ ""............. എന്നെ കണ്ടപ്പോ നീട്ടിവച്ച കാലുകൾ മടക്കി തിണ്ണയിൽ എനിക്കിരിക്കാനുള്ള സ്ഥലമൊരുക്കി അച്ഛൻ ....
""""" വിനൂട്ടാ ...... എപ്പഴാ എണീറ്റെ ഏട്ടന്റെ ചക്കര ...... """........ അവന്റെ യാ കുഞ്ഞു കവിളിൽ മെല്ലെ പിടിച് ചോദിച്ചുകൊണ്ട് ഞാൻ അങ്ങോട്ടേക്കിരുന്നു ........ ""
""" ..... ഞാൻ മിണ്ടൂല ഏട്ടനോട് ..... ന്നലെ എന്റെ ചേച്ചിയെ ഒറ്റക്കാക്കീലെ ...... ... """.................. അവൻ എന്റെ കയ്യൊക്കെ തട്ടിമാറ്റി അവൻ മുഖം തിരിച്ചു ....... അവന്റെയാ പിണക്കം കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത് ..... അച്ഛനെ നോക്കീപ്പോ , ഇവന്റെ ഓരോ പറച്ചിലും ആക്ഷനും കൗതുകത്തോടെ നോക്കിഇരിക്കേണ് കക്ഷി ....
"""" ഏട്ടന്റെ വിനുക്കുട്ടൻ ഇങ്ങട്ട് വന്നേ ,,...... """............... അച്ഛന്റെ മേല് നിന്ന് പോരാൻ കൂട്ടാക്കതിരുന്ന അവനെ ഞാൻ പൊക്കിയെടുത് എന്റെ മടിയിലിരുത്തി ..,
"""" വിനൂട്ടൻ പിണക്കാണോ...... "". .............. അവന്റെയാ കുഞ്ഞു താടി ഞാൻ മെല്ലെ ഉയർത്തി ചോദിച്ചു .....
"""""" മര്യാദക്ക് പറഞ്ഞോ .... എവിടേര്ന്ന് ഏട്ടൻ ഇന്നലെ ...... """................... എടുത്തടിച്ച പോലെയായിരുന്നു അവന്റെ ചോദ്യം... അവൻ ഒന്നും എളുപ്പം വിടുന്ന മട്ടില്ല ........
""""" പറ .... എവിടെപ്പോയതാ ഏട്ടൻ ഇന്നലെ ................ """"
"""" ഒരിടിമുഴക്കം പോലെയായിരുന്നു അവന്റെയാ കുഞ്ഞു ശബ്ദം എന്റെ കാതിൽ പതിച്ചത് .......അതെന്നെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളൊക്കെ ഒന്നൂടെ ഓർമ്മപ്പെടുത്തി ......
"""" ഇന്നലെ 7 മണിമുതൽ രാത്രി വൈകും വരെ എവിടെയായിരുന്നു ഞാൻ .?? .. എന്റെ സാമീപ്യം അങ്ങേയറ്റം കൊതിക്കുന്ന പ്രാണനെ പോലും തനിച്ചാക്കി എങ്ങോട്ടായിരുന്നു ഞാൻ ഇറങ്ങിത്തിരിച്ചത് ... ??.... എന്തിനായിരുന്നു ലോഡ് കൊണ്ട് പോയ വാൻ കേടായി റോഡിൽ നിക്കേണ്ടി വന്നു എന്ന് കള്ളം പറഞ്ഞത്......... ???...............
""""" ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടണമെന്നുണ്ടെങ്കിൽ കുറച്ച് നാളുകൾ പിന്നിലേക്ക് പോവേണ്ടി വരും
💬 Comments
View all comments