0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1924

... നിന്റെ കൊണ കേൾക്കാനൊന്നും നേരൂല്ല........... """............. സ്വല്പം കനത്തിൽ തന്നെ ഞാനും പറഞ്ഞു ......

"""" എന്നെ എന്ത് വേണേലും പറഞ്ഞോ .... ഞാൻ മിണ്ടാതെ നിന്ന് കേട്ടോളാ,.. പക്ഷെ ഈ കാര്യം മിസ്സിനെ ബാധിക്കുന്നതായോണ്ട് അത് നീയൂടെ അറിയണംന്ന് തോന്നി ,.. അതാ വിളിച്ചേ ., """""............................... അവളുടെ സംസാരത്തിൽ നിന്നും പറയുന്നതിൽ എന്തോ കഴമ്പുണ്ടെന്ന് എനിക്ക് തോന്നി ...., രണ്ട് മൂന്ന് ദിവസായിട്ട് പെണ്ണിന്റെ മുഖമൊക്കെ ആകെ വാടിയിരിക്കുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു ... ഇന്നലെക്കൂടി ഒറ്റക്കിരുന്ന് എന്തോ ആലോചിച്ച് കണ്ണ് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഞാനവളെ കണ്ടത് ... ചോദിച്ചപ്പോ തലവേദനയാന്നും പറഞ്ഞ് ആള് ഒഴിഞ്ഞു മാറി ....... പെണ്ണിന്റെ മാറ്റവും , അനൂജ പറഞ്ഞതും.. എല്ലാം കൂട്ടി വായിച്ചപ്പോ എന്തോ പ്രശ്നമുണ്ടെന്ന് എനിക്കും തോന്നി ......

""""" ഹാ ... താൻ എവിടെയാ ... ഞാൻ അങ്ങോട്ട്‌ വരാ ........ """........................ എന്തായാലും കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ വേണ്ടി ഞാൻ അനൂജയ്ക്ക് പറയാനുള്ളതും കേൾക്കാൻ തീരുമാനിച്ചു .......

""""" ഞാൻ.... ഞാനെന്റെ വീട്ടിലാ .... ഇങ്ങോട്ട് വരാൻ ...... ""

""" ഓക്കേ ശെരി , ഞാൻ വരാം ........ """""........... അവള് സംസാരിച്ചു പൂർത്തിയാക്കുന്നതിന്റെ മുന്നേ ഞാൻ വരാന്ന് പറഞ്ഞിട്ട് കോൾ കട്ടാക്കി ..............
അല്ല ... ഞാനിനി എങ്ങനെ അങ്ങോട്ട് പോവും... എനിക്കാ നാശത്തിന്റെ വീടറിയില്ലല്ലോ....... കോള് കട്ടായ ശേഷാണ് ഞാൻ ആ കാര്യം ചിന്തിച്ചത് .... കോപ്പ് ...... ഇനിയിപ്പോ അവളെ തിരിച്ചു വിളിക്കണോല്ലോ ..... തിരക്ക് പിടിച്ച് കട്ടാക്കിയും പോയി .....

"""" എന്താ മോനൂ ..... ആരായിരുന്നു ഫോണില് ........ ""................... ഫോണും കയ്യിൽ പിടിച്ച് വണ്ടിയിലിരുന്ന് എന്തെയ്യുംന്ന് ആലോചിച്ച് നിക്കുമ്പോ രാജി അങ്ങോട്ട് വന്നു ......

""""" ഒന്നൂല്ല പൊന്നൂസേ .... കടയിലെ ഓരോ തിരക്കാ .... ""................... അനൂജയാണ് വിളിച്ചതെന്നുള്ള കാര്യം ഞാൻ മനഃപൂർവം അവളിൽ നിന്നും മറച്ചു .....

"""" ആ സമയം തന്നെ എന്റെ ഫോണിൽ ഒരു വിസിൽ അടി ശബ്ദം

💬 Comments

View all comments