0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1926

അവളുടെ ആ കഴുത്ത് ഇറക്കമുള്ള ചുരിദാറിന്റെ ടോപ് കൂടെ കണ്ടപ്പോ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി ... ......

""""" അനൂജാ .... തന്റെ ഉദ്ദേശൊന്നും നടക്കാൻ പോണില്ല .., എല്ലാം ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്ക് തന്റെ കാര്യത്തില് ഒരു താല്പര്യോമില്ല .............. """.............. അവളുടെ ആ നിപ്പും ഭാവവും ഒക്കെ കണ്ടപ്പോ അങ്ങനെയേ എന്റെ വായില് വന്നുള്ളൂ ........

"""""" ഞാൻ പറഞ്ഞത് കേട്ടിട്ടും അവൾക്ക് വലിയ കുലുക്കമൊന്നൂല്ല ..., ഒരു തരം നിസ്സംഗ ഭാവം മാത്രം.... .... ""

"""" രഞ്ജു അകത്തേക്ക് വരുന്നിലേൽ വേണ്ടാ ... ദാ ഇവിടിരിക്കാലോ........ """................. മുന്നിലെ സിറ്റൗട്ടിലെ കസേര ചൂണ്ടി അവള് പറഞ്ഞു ...................

ഒരു ചെറിയ മടിയോടെ ഞാനാ കസേരയിലേക്ക് ചെന്നിരുന്നപ്പോ എന്റെ അടുത്ത് തന്നെ മറ്റൊരു കസേര നീക്കിയിട്ട് അവളും ഇരുന്നു ..........

""""""" രഞ്ജൂ..... ഞാൻ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയതിന്റെ പിന്നിൽ യാധൊരു ദുരുദ്ദേശോo ഇല്ല .... ""................... ചെറിയൊരു ആമുഖത്തോടെ അവള് പറഞ്ഞു തുടങ്ങി ...

"""""" അന്ന് ഹോസ്പിറ്റൽ വച് സഞ്ജു കാണിച്ചതൊക്കെ ചേച്ചി എന്നോട് പറഞ്ഞിരുന്നു ........ ഒരർത്ഥത്തിൽ ഞാനും അവനുമൊക്കെ ഒരേ പോലെ വേദന അനുഭവിക്കുന്നവരാണ് .... അപ്പോഴത്തെ ശെരിയെന്നു തോന്നി ചെയ്ത കാര്യങ്ങൾ പിന്നീട് തിരിഞ്ഞു കുത്തിയതിന്റെ പേരില് കണ്ണീര് കുടിക്കുന്നവർ ...... അന്ന് നമ്മള് തിരിച്ചു വന്ന നാള് തൊട്ട് ഒറ്റക്കിരുന്ന് ആ വേദന അനുഭവിച്ച എനിക്ക് അവന്റെയാ അവസ്ഥ ഊഹിക്കാൻ പോലും പറ്റിയില്ല ... ഞാനനുഭവിക്കുന്നതിന്റെ ആയിരം മടങ് വിഷമവും ഉള്ളിലൊതുക്കി ഒറ്റക്ക് എരിഞ് തീരുന്ന അവനെ ഒന്ന് കണ്ട് ആശ്വസിപ്പിക്കണം എന്നെനിക്ക് തോന്നി ....... ആദ്യമാദ്യം എന്നെ കാണാൻ കൂട്ടാക്കതെ മുറിയിൽ അടച്ചുപ്പൂട്ടിയിരുന്ന അവൻ കുറച്ച് നാളത്തെ എന്റെ നിരന്തര സന്ദർശനത്തിനൊടുവിലാണ് എന്നെയൊന്ന് നേരെ നോക്കിയത് പോലും ....... എന്തോ അവനെ ആ അവസ്ഥയിൽ നിന്ന് പിടിച്ച് കേറ്റാൻ എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ ..... ചെയ്തു കൂട്ടിയ തെറ്റുകൾക്ക് പകരം ഒരു ശെരിയെങ്കിലും കൂടെ വേണം

💬 Comments

View all comments