0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1927

എന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ സമയം അവനോടൊപ്പം ചിലവഴിച്ചു .... മുറിവിട്ടിറങ്ങാൻ കൂട്ടാക്കാതിരുന്ന അവനെ കൂടെ കൂടെ പുറത്ത് കൊണ്ടോയും , ഒപ്പം നടന്ന് അവന് പറയാനുള്ളതൊക്കെ കേട്ടും മെല്ലെ മെല്ലെ ഞാൻ അവനെ മാറ്റിയെടുത്തു ..... ഇതിന്റെ ഇടയിൽ എപ്പോഴോ ഞങ്ങൾ മനസ്സ് കൊണ്ട് അടുത്തു .........

ഒരിക്കൽ " അലീനയ്ക്ക് മുഴുവിക്കാൻ പറ്റാതെ പോയ ആ സ്ഥാനം അലങ്കരിച്ചുകൊണ്ട് എന്നും എന്റെ കൂടെ കാണുമോ ""...... എന്നവൻ ചോദിച്ചപ്പോ എന്നിലെ ഞാൻ അറിയാതെ തന്നെ അതിന് സമ്മതം മൂളിയിരുന്നു ...... പരസ്പരം താങ്ങായി , സന്തോഷവും ദുഃഖങ്ങളും പങ്ക് വച്ച് ജീവിതാവസാനം വരെ മുന്നോട്ട് പോവാൻ പറ്റണേ എന്നുള്ള ഒറ്റ പ്രാർത്ഥന മാത്രേ ഉളളൂ ഇപ്പൊ ഞങ്ങൾക്ക് ............

അതോണ്ട് രഞ്ജു പേടിക്കണ്ട .... ആ കാര്യത്തിൽ ഇനി ഞാൻ തന്നെ ശല്യം ചെയ്യില്ല ... പക്ഷെ താൻ എന്നും എന്റെ മനസ്സിൽ നല്ലൊരു സ്ഥാനത്ത് തന്നെ ഉണ്ടാവും.... അന്ന് ആ കാട്ടിൽ വച് അർഹിച്ചിരുന്ന മരണം എനിക്ക് നീ വിധിച്ചിരുന്നെങ്കിൽ ഇന്ന് സഞ്ജുവിനെ എനിക്ക് കിട്ടില്ലായിരുന്നു ......... ഇനി ഈ ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്നാലും സഞ്ജുവിനെ ഞാൻ ഒരു വിഷമത്തിലേക്കും തള്ളിയിടില്ല ........ ""

നിറകണ്ണുകളോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ ഞാനാകെ തരിച്ചിരിക്കുകയായിരുന്നു ....

""" ആഹ്. എന്തായാലും... ആ തലവേദന ഒഴിഞ്ഞു കിട്ടിയല്ലോ .. അത്രേം ആശ്വാസം ....... എന്നായിരുന്നു എന്റെ മനസ്സിൽ ....... ""

"""" അപ്പൊ എന്നെ വിളിച്ചത് .......... "".................. ഞാൻ ഒരു ചോദ്യഭാവത്തോടെ അവളെ നോക്കി ............

""" പറയാം.... പക്ഷെ ഇത് നമ്മള്ടെ ഉള്ളിൽ തന്നെ നിക്കണം... ഞാൻ നിന്നോടിത് പറഞ്ഞൂന്ന് ഒരിക്കലും രാജി മിസ്സ്‌ അറിയരുത് ....... ഒരിക്കലും ഒന്നും ആരോടും പറയില്ലെന്ന് മിസ്സിന് ഞാൻ കൊടുത്ത വാക്കാ ഇപ്പൊ തെറ്റിക്കാൻ പോണേ ... """.......................... അവളുടെ ഇൻട്രോ ഒക്കെ കേട്ടപ്പോൾ എനിക്കാകെ ടെൻഷനായി തുടങ്ങി ... എന്താവും ഇവൾക്ക് പറയാനുണ്ടാവുക .. എന്തായിരിക്കും എന്റെ പെണ്ണ് എന്നിൽ നിന്ന്

💬 Comments

View all comments