Chapter Title : ?രാവണചരിതം 11 [LOVER][Climax]
മുനിലുള്ള ചെയറിലേക്ക് ഇരിക്കുന്നതിന്റെ മുന്നേ തന്നെ അയാൾ ആ മേശപ്പുറത്തുള്ള ഒരു വലിയ കണ്ടെയ്നർ ഐസ് സ്റ്റോറേജ് ബോക്സിൽ നിന്ന് വായിൽ ഒതുങ്ങാവുന്നതിൽ കൂടുതൽ ഐസ് പീസുകൾ വായിലേക്ക് തള്ളി കേറ്റി ...... .......... അത്ര നേരം കിതച്ചിരുന്ന അയാൾ നിറഞ്ഞ വായ പൊത്തിപ്പിടിച്ച് തന്റെ ചെയറിൽ ചാഞ്ഞിരുന്നു .............
"""""" അന്ന് നൽകിയ ശിക്ഷയുടെ കാഠിന്യം രാജിക പോലും മനസിലാക്കുകയായിരുന്നു ആ നിമിഷം ..... പക്ഷെ ഇതൊക്കെ കണ്ടിട്ടും താൻ ചെയ്തതിൽ ഒരു തരി പോലും കുറ്റബോധം അവളുടെ മനസ്സിൽ ഉടലെടുത്തില്ല .....
""""" കുറച്ച് നേരം അനങ്ങാതെ ഇരുന്ന ശേഷം അയാൾ അവളുടെ ആഗമനോദ്ദേശം തിരക്കിയപ്പോൾ അവൾ ആ റെസിഗ്നേഷൻ ലെറ്റർ അയാൾക്ക് നേരെ നീട്ടി .......
""" അതിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച ശേഷം ... അയാൾ തല വീണ്ടും ബക്കറ്റിലേക്ക് കൊണ്ട് പോയി വായ കാലിയാക്കി .....
"""" ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ രാജികാ... .... ""............. ആ ലെറ്റർ ടേബിളിൽ വെയിറ്റ് ഹോൾഡറിന്റെ അടിയിൽ വച്ചിട്ട് അയാൾ വീണ്ടും കൈ ഐസ് ബോക്സികേക്ക് കൊണ്ട് പോയി.. ....
""""" ഇപ്പോഴത്തെ ലൈഫിൽ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുകയാണ് സർ ..., ഇപ്പൊ ഈ ജോലി എനിക്ക് ആവശ്യമില്ല ....., എന്ന് മാത്രം രാജി പറഞ്ഞു ...........
""""" ആദ്യം ഒരു ലോങ്ങ് ലീവിൽ ഒതുക്കി അവളെ അവിടെ പിടിച്ച് നിർത്താൻ അയാളൊരു ശ്രമം നടത്തിയെങ്കിലും അവളുടെ ഉറച്ച തീരുമാനത്തിന് മുന്നില് അയാൾക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു ......... അവളുടെ ആ റെസിഗ്നേഷൻ അയാൾക്ക് സ്വീകരിക്കേണ്ടി വന്നു .......
"""" കൊണ്ട് വന്ന ഫയലുകൾ ഒക്കെ അയാളെ ഏൽപ്പിച്ച ശേഷം അവൾ ചെയറിൽ നിന്നെഴുന്നേറ്റു .........
""""" ഹംമ്മ്മ്..... """................. അവിടുന്ന് എത്രയും പെട്ടെന്ന് ഇറങ്ങി പോവാൻ ഒരുങ്ങിയ അവൾ അയാൾ എന്തോ പറയാൻ ഒരുങ്ങിയപ്പോ അവിടെ നിന്നു ............
"""" വായിലുള്ള ഐസ് ശെരിക്ക് കഷ്ടപ്പെട്ട് കടിച്ച് പൊട്ടിച്ചും , കുറച്ച് ഇറക്കിയിട്ടും അയാൾ വായ കാലിയാക്കി .......
"""""
💬 Comments
View all comments