Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഇറ്റ് വീണ നീരൊക്കെയും തുടച്ചുമാറ്റി .....
"""""" ആ നിമിഷം എന്തേലും പറഞ്ഞ് തുടങ്ങിയാ ഉള്ളിലുള്ള സങ്കടങ്ങളൊക്കെ അണപൊട്ടി ഒഴുകും എന്ന് കരുതിയാവും പിന്നെ ആ മുറിവിട്ട് പോവും വരെ അവൾ ഒന്നും മിണ്ടാതെ എന്നെ പറ്റിചേർന്ന് കിടന്നത് .......
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" പിന്നീടുള്ള ദിവസങ്ങളിൽ കുറച്ച് നേരം പോലും തനിച്ചിരിക്കാൻ അനുവദിക്കാതെ അവൾ എങ്ങോട്ട് തിരിഞ്ഞാലും എപ്പോഴും ഞാനെന്റെ പെണ്ണിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ........ കൊച്ചുകൊച്ചു കാര്യങ്ങൾ പോലും പറഞ്ഞ് അവളുടെ പിന്നീന്ന് മാറാതെ ഞാൻ നടക്കുന്നത് കണ്ട് ആ അച്ഛനും അമ്മയും എന്ത് വിചാരിക്കും എന്നത് പോലും എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല .. ........ അടുക്കളയിൽ അവള് പണിചെയ്യുമ്പോ കൂടെ ചെന്നിരിക്കാൻ പോലും എനിക്ക് മടിയില്ലായിരുന്നു ,....... ആകെ അവളെ പിരിഞ്ഞിരുന്നത് ഞാൻ കടയിലേക്ക് ചെല്ലുമ്പോൾ മാത്രമായിരുന്നു ... പക്ഷെ വീട്ടില് നിന്നിറങ്ങുന്നത് മുതൽ തിരിച്ചു കേറുന്നത് വരെ ഞങ്ങളുടെ കോൾ കണക്റ്റട് ആയിരിക്കും .... ദേഹം കൊണ്ട് അകന്നിരിക്കേണ്ടി വന്നിരുന്ന അവസ്ഥയിലും ഞങ്ങൾ ധ്വനി കൊണ്ട് ഒരു നിമിഷം പോലും അകന്നില്ല .. .......
"""" സദാ സമയവും എന്റെ സാന്നിധ്യം ഉള്ളത് അവളുടെ സങ്കടങ്ങളൊക്കെ മെല്ലെ തുടച് നീക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . എന്നോടൊപ്പം വീണ്ടും ഓരോ കളിചിരികളിൽ മുഴുകുമ്പോൾ പെണ്ണ് പഴയതൊക്കെ മെല്ലെ മറന്ന് തുടങ്ങി .........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
"""" അവൾ എല്ലാം മറന്ന് തുടങ്ങിയിരുന്നുവെങ്കിലും , അന്ന് അനൂജയുടെ വായിൽ നിന്ന് എല്ലാം അറിഞ്ഞത് മുതൽ എന്റെ ഉള്ളിൽ കെട്ടടങ്ങാതെ എരിഞ്ഞിരുന്ന പകയുടെ കനലുകൾ എന്നെയൊന്നും മറക്കാൻ അനുവദിച്ചിരുന്നില്ല ......... അന്ന് ആ ദിവസം അവൾ അനുഭവിക്കേണ്ടി വന്ന മാനസികാവസ്ഥ ഓരോ നിമിഷവും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു ...... ഓരോ തവണ അവളുടെ മുഖം ഒന്ന് മങ്ങുമ്പോ എന്റെ നെഞ്ച് പിടയുമായിരുന്നു , പെണ്ണിനി പഴയതൊക്കെ ഓർത്തിട്ടാണോ സങ്കടപ്പെടുന്നതെന്ന വെപ്രാളമായിരുന്നു എനിക്ക് ...... ഊണിലും ഉറക്കത്തിൽ വരെ ആ സംഭവങ്ങൾ എന്നെ അലട്ടിത്തുടങ്ങിയപ്പോ ചിലപ്പോഴൊക്കെ അതെന്റെ മനോനിലയുടെ താളം തെറ്റിക്കുന്നുണ്ടെന്നെനിക്ക് തന്നെ തോന്നി .......
""""" ഒടുവിൽ ആ താളം
💬 Comments
View all comments