0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1963

അവന്റെ മേല് മുറിപ്പാടുകൾ പരിശോധിച്ചെങ്കിലും ഒരു ചെറിയ പോറൽ പോലും ആ ശരീരത്തിൽ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല ........ കാര്യം ഒന്നും മനസ്സിലാകാതെ ആ ബെഡിൽ അവൾ പകച്ചിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന ഷർട്ട് പിടി വിട്ട് തറയിലേക്ക് ഊർന്ന് വീണു .......... രഞ്ജിത്ത് എഴുന്നേൽക്കുമ്പോ അവനോട് തന്നെ ചോദിക്കാമെന്ന് വച് ആ ഷർട്ടെടുക്കാനായി കുനിഞ്ഞപ്പോഴാണ് , കട്ടിലിന്റെ അടിയിൽ കിടന്നിരുന്ന ആ പേഴ്‌സ് അവൾ ശ്രദ്ധിക്കുന്നത് ........... കയ്യെത്തിച്ചത് എടുത്ത് തുറന്ന് നോക്കിയപ്പോൾ അവളുടെ ശരീരം മുഴുവൻ തളർന്ന് പോകുന്നത് പോലെ തോന്നി ........ ' അരുണിന്റെ ഫോട്ടോയും ലൈസൻസും ഉണ്ടായിരുന്നതിന്റെ പേരിൽ അവൾക്കാ പേഴ്സിന്റെ ഉടമസ്ഥനെ തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല ..........

""""" വിറയ്ക്കുന്ന കൈകളാൽ ആ പേഴ്സും , ഷർട്ടും കൂട്ടിപ്പിടിച്ചുകൊണ്ടവൾ രഞ്ജിത്തിനെ നോക്കിയപ്പോഴാണ് തലേദിവസം രാത്രി അവൻ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത് ...

""""" എന്റേയീ പൊട്ടിപ്പെണ്ണിന്റെ മനസ്സ് വിഷമിപ്പിക്കണ ഒന്നും ഇന്നീ ഈ ഭൂമിയിലേ ഇല്ലാട്ടോ പൊന്നൂസേ...... ................. """........................
രാത്രി ആ നെഞ്ചിൽ തലയും വച്ച് കിടന്നപ്പോ മനസ്സിലാവാതിരുന്ന ആ വാക്കുകളുടെ പൊരുൾ അപ്പോഴാണ് അവൾക്ക് മുന്നിൽ സ്വയം ചുരുളുകൾ അഴിച്ചത് ........................... കയ്യിലുള്ള ഷർട്ടിലെ ചോരപ്പാടുകളും , ആ പേഴ്സും , അവന്റെ വാക്കുകളും കൂട്ടിവായിച്ചപ്പോ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാൻ രാജിക്ക് അധിക സമയം വേണ്ടി വന്നില്ല ........, ' ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ ' എന്ന് പറയുന്നത് പോലെ രഞ്ജിത്ത് ഇതൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ അതാരുടെ നാവിൽ നിന്നായിരിക്കുമെന്നും അവൾക്ക് ഉറപ്പുണ്ടായിരുന്നു ..........................

""""" എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ കുറച്ച് നേരം മരവിച്ച മനസ്സുമായി ആ ബെഡിൽ ഇരുന്ന രാജിക്ക് താൻ ഇനി എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല ..., ഒരു നൂറ് ചിന്തകളുടെ മൂർച്ചയേറിയ കുന്ത മുനകളാൽ ചുറ്റപ്പെട്ട് നിക്കുമ്പോഴും ആ തീരുമാനമെടുക്കാൻ അവൾക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല .......

"""""" അല്ലേലും ചാവേണ്ടവര് തന്നെയാ അവരൊക്കെ , എന്റെ മോനു ചെയ്തത്തില് ഒരു തെറ്റും ഞാൻ കാണണില്ല ....., അവന്റെ

💬 Comments

View all comments