0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1376

.... കല്യാണം കഴിഞ്ഞിട്ടില്ല , കാണാനും ഒരു ഐശ്വര്യം ഉള്ള മുഖമാണ്.., കോളേജിലെ ഒരു മാതിരിപെട്ട ചെക്കന്മാരൊക്കെ മിസ്സിന്റെ പിന്നാലെ ഉണ്ട് .... പക്ഷെ ഞാൻ ഒരിക്കലും മിസ്സിനെ അങ്ങനെ കണ്ടിരുന്നില്ല.....

"" ഞാൻ -- പോടാ കോപ്പന്മാരെ , പഠിപ്പിക്കുന്ന മിസ്സിന് വരെ ഇങ്ങോട്ട് പ്രേമം തോന്നാൻ ഞാൻ എന്താ വല്ല കാമദേവൻ വല്ലോം ആണോ........

"" അജു - അതേലോ...... നീയൊരു മിനി കാമദേവൻ തന്നെയാണ്... എത്ര പെണ്ണുങ്ങളാ മൈരെ നിന്റെ പിന്നാലെ ......., പക്ഷെ എന്ത്‌ കാര്യം എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ......, നിന്റെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നിരിക്കണം , എല്ലാത്തിനേം സെറ്റ് ആക്കി സുഗിച്ചു നടന്നേനെ.........

"" അമിത്ത് - ശെരിയാ അളിയാ , എന്തോരം ചിക്‌സാ ഈ കോപ്പൻറെ പുറകെ, നമ്മളെയൊന്നും തന്തക്ക് വിളിക്കാൻ പോലും ഒരെണ്ണമില്ലല്ലോ.................

" റോബിൻ - അത് സിമ്പിൾ അല്ലേ, തന്തക്ക് വിളിക്കണോങ്കി നീ കേറി നൈസ് ആയി ഒന്ന് തോണ്ടിയാ മതി..., ...... അപ്പ തന്തക്കും, തള്ളക്കും മുത്തിക്കും , എല്ലാം കേൾക്കാം..........

" പിന്നവിടെ എല്ലാരും കൂടി പൂര ചിരി ആയിരുന്നു......

" റോബിൻ - അല്ല രഞ്ജു , ഞാൻ സീരിയസ് ആയ ചോദിക്കുന്നെ , പുറകെ നടക്കാൻ ഇത്രേം ചിക്സ് ഒക്കെ ഉണ്ടായിട്ടും നീയെന്താടാ സിംഗിൾ ആയിട്ട് നടക്കുന്നെ...........

"" അജുവും അമിത്തും ഇടക്ക് കേറി ഇതേ ചോദ്യം ആവർത്തിച്ചു......

"" പറ്റിയ ഒരെണ്ണത്തിനെ കണ്ട് കിട്ടണ്ടേ അളിയാ, ... എന്ന സ്ഥിരം ക്ളീഷേ ഡയലോഗിൽ ഞാൻ അതിന്റെ ഉത്തരം ഒതുക്കി . ശെരിക്കും അത് തന്നെ ആയിരുന്നു കാരണം, ആണായതു കൊണ്ട് അട്ട്രാക്ഷൻ ഒരുപാട് പേരോട് തോന്നിയിട്ടുണ്ട് പക്ഷെ ജീവിതകാലം മൊത്തം അവളെന്റെ കൂടെ വേണം , ചിരിക്കുമ്പോഴും , കരയുമ്പോഴും , ഉണ്ണുമ്പോഴും , ഉറങ്ങുമ്പോഴും , കുളിക്കുമ്പോഴും , എല്ലാം എപ്പോഴും എന്റെ കൂടെ ഇവള് വേണം.. എന്ന് തോന്നിക്കുന്ന ഒരു പെണ്ണിനെ ഞാൻ അത് വരെ കണ്ട്മുട്ടിയിയിട്ടില്ലായിരുന്നു...

" അജു - പക്ഷെ , അളിയാ , നീ നമ്മടെ രാജി മിസ്സിനെ വിട്ട് കളയല്ലേട്ടാ ... തങ്കവാ അവര് .... തനി തങ്കം..... ഇന്നേവരെ മോശം പറയാൻ ഉള്ള ഒരു പെരുമാറ്റവും , അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല... നിന്നെ പ്രേമിച്ചതൊഴികെ.............

💬 Comments

View all comments