Chapter Title : ?രാവണചരിതം 2 [LOVER]
ഇതും പറഞ്ഞ് അവിടെ അവര് വീണ്ടും ചിരി .....
"" ഞാൻ -- ഡാ കോപ്പന്മാരെ , മതി നിർത്ത്.. എനിക്കിട്ട് ഉണ്ടാക്കിയത്... എന്നോട് കുറച്ച് ദയ കാണിച്ചെന്നും പറഞ്ഞ് നിങ്ങളൊക്കെ കൂടി അങ്ങട് ഉറപ്പിച്ചോ മിസ്സിനെന്നോട് പ്രേമോണെന്ന്..........
"" അമിത്ത് - അളിയാ , നിന്നോട് ദയയും കരുണയും കാണിച്ചാ അത് പ്രണയമാവില്ല പക്ഷേങ്കില് ഈ പറഞ്ഞ കരുണയൊക്കെ നിന്നോട് മാത്രേ അവര് കാണിക്കുന്നുള്ളു , ബാക്കിയുള്ള എല്ലാരോടും അവര് ഭദ്രകാളിയാ..... അപ്പൊ പിന്നെ ഇതിനെ പ്രണയം എന്നല്ലാതെ വേറെന്താ പറയാ.....
" അജു -- ശെരിയാടാ , നിനക്ക് മാത്രേ ഇത് മനസ്സിലാവാത്തതുള്ളൂ , ക്ലാസ്സിലെ പെൺകുട്ടികൾക്ക് വരെ അറിയാ മിസ്സിന് നിന്നോട് കടുത്ത പ്രേമോണെന്ന്.. ഡെയിലി നിന്നോടുള്ള മിസ്സിന്റെ പെരുമാറ്റം അവരും കാണുന്നതല്ലേ.., ...............
" റോബിൻ -- അതേടാ , ആദ്യം ഞങ്ങളൊക്കെ വിചാരിച് ഇയാള് വല്യ പഠിപ്പിസ്റ് ഒക്കെ ആയെന്റെ പേരിൽ ഉള്ള ഒരു അടുപ്പം ആയിരിക്കൂന്നാ... അന്ന് ഞങ്ങള് എല്ലാം കൂടി കോളേജ് ഫെസ്റ്റിന് അലമ്പുണ്ടാക്കിയില്ലേ .. ഞങ്ങൾടെ ലിസ്റ്റ് എടുക്കാൻ വന്ന ഇവരോട് ഞങ്ങള് വെറുതെ നിന്റെ പേരും കൂടി പറഞ്ഞു.. ചുമ്മാ തമാശക്ക് , അപ്പൊ അവരുടെ മുഖo കാണണോരുന്നു മോനെ... , ചോരയൊക്കെ മുഖത്തേക്ക് ഇരച്ചു കേറി, ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്ന് ,കയ്യിലുള്ള ബുക്ക് ഒക്കെ വലിച്ചെറിയുവാരുന്നു അവര് ,, നിന്റെ പേര് പറഞ്ഞെന്നും പറഞ്ഞാ അവരാ കാട്ടികൂട്ടിയെ .. "" അവനെ എനിക്ക് നല്ലോണം അറിയാ, നീയൊക്കെ കൂടി വലിച്ചിഴക്കുന്നതാണെന്നും അറിയാ "" എന്നും പറഞ്ഞവരുടെ ഒരു അലർചയുണ്ടായിരുന്നു മോനേ........
... "" ഔട്ട് ഓഫ് ദി ലീഗ് """ ....
എന്റളിയാ ഇത് സംഗതി പ്രേമം തന്നേണ്.. ..
" ഇതൊക്കെ കേട്ട് മൊത്തം മരവിച്ച അവസ്ഥയിൽ ഇരിക്കേർന്നു ഞാൻ .. എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും നേരത്തെ കേട്ടതിന്റെ ഷോക്കിൽ നാവു പൊങ്ങിയില്ല...
" അജു -- ഡാ , രഞ്ജു , നീ വേണോങ്കി ഇനിയുള്ള ദിവസങ്ങളില് അവരെ ശ്രദ്ധിച്ചാ മതി ... അപ്പൊ മനസ്സിലാവും നിനക്കെല്ലാം.......... .....
"" അതിന് ഞാനൊന്ന് മൂളി.... ........... ""
" അടുത്ത പീരിയഡിനുള്ള സമയം ആയതിന്റെ പേരിൽ ഞങ്ങൾ ക്ലാസ്സിലേക്ക് കേറാനായി എഴുന്നേറ്റു....
" റോബിൻ -- അളിയാ , നിങ്ങള് നടന്നോ ഞങ്ങളോട് ആ
💬 Comments
View all comments