Chapter Title : ?രാവണചരിതം 3 [LOVER]
ആ ഇത് മതി തത്കാലം.... ഇനി അൽപ്പം സ്പീഡ് ആവാം.......
സന്തോഷം അമിതമായി എത്തിയപ്പോ ഒരു സിഗരറ്റ് എടുത്ത് കത്തിക്കാൻ തോന്നിയെങ്കിലും ബാക്കിയുള്ള എട്ടണ്ണം വേഗം തീർക്കാൻ മനസ്സ് അനുവദിച്ചില്ല............
""" അവളെ മൈൻഡ് പോലും ചെയ്യാതെ ഞാൻ നടത്തതിന്റെ സ്പീഡ് കൂട്ടി........ ചോര ഒലിക്കുന്ന കാലുമായി അവൾ എന്റെ പിന്നാലെ ഞൊണ്ടി, ഞൊണ്ടി വരുന്ന കാഴ്ച ഒരുതരം ലഹരിയുള്ള ആനന്ദം എനിക്ക് തന്നു..... അതിന്റെ അളവ് കൂട്ടാൻ ഞാൻ വീണ്ടും വേഗത്തിൽ നടന്നു... അല്ല , ഓടി എന്ന് പറയുന്നതാവും ശെരി.........
"" അതെ... ഒന്ന് മെല്ലെ നടക്കാവോ, എനിക്ക് സ്പീഡിൽ നടക്കാൻ പറ്റണില്ല........... "" പിന്നിൽ നിന്നും അവൾ വിളിച്ച് പറഞ്ഞു....... .
"" അയ്യോ , ഭവതി വേഗം വരണം എന്ന് നിർബന്ധം ഒന്നുമില്ല , പയ്യെ ഈ പച്ചപ്പും, കാടും ഒക്കെ കണ്ടാസ്വദിച് മെല്ലെ വന്നാ മതി ... ഞാൻ അപ്പോഴേക്കും ഈ കാട്ടിൽ നിന്ന് ഒന്ന് രക്ഷപെടട്ടെ , പോയിട്ട് കുറച്ച് ദൃതിയുണ്ടേ.......... """ കിട്ടണ അവസരം ഒക്കെ ഒന്ന് പോലും വെറുതെ കളയാതെ ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്നു.......
"" അവൾ പറഞ്ഞ കാരണം ഞാൻ എൻറെ നടത്തതിന്റെ വേഗത പിന്നെയും കൂട്ടി...... ""
"" കാലമാടൻ .... മാടൻ..... എന്നൊക്കെ അവൾ പിന്നിൽ നിന്ന് എന്നെ വിളിക്കുന്നത് കേട്ടെങ്കിലും ഒന്നും പറയാതെ ഞാൻ നടത്തം തുടർന്നു.......
"" വെള്ളം ഒക്കെ വറ്റി വായിൽ നിന്ന് പത വരാറായ പരുവം ആയപ്പോ ഞാൻ നടത്തം നിർത്തി.... ഇരിക്കാൻ കാടിന്റെ നടുക്ക് ബെഞ്ച് ഒന്നും ഇല്ലാത്തത് കൊണ്ട് തത്കാലം ഒരു മരത്തിൽ ചാരി നിന്നു....
" കോപ്പ്.... ഇവൾക്ക് പണി കൊടുക്കാൻ നടന്നിട്ടിപ്പോ ഞാൻ വെള്ളം കിട്ടാതെ മരിക്കുന്ന അവസ്ഥ ആവുമെന്നാ തോന്നണേ......... """
ചുറ്റുമുള്ള നിശബ്ദതയിൽ ഞാൻ കണ്ണടച്ച് നിന്ന് ചെവിയോർത്തു , എവിടെ നിന്നെങ്കിലും വെള്ളം വീഴുന്നതിന്റെയോ , ഒഴുകുന്നതിന്റെയോ ഒച്ച കേൾക്കുന്നുണ്ടോ എന്ന് നോക്കി..... കുറെ നേരത്തെ നിൽപ്പ് മാത്രം മിച്ചം, ഇനി ഈ കാട്ടിൽ വെള്ളം ഇല്ലേ... .. ഇങ്ങനെ ആണേൽ ഇന്ന് വൈകീട്ട് തന്നെ ഇവിടെ ചത്തു മലക്കും......... ഞാൻ ഇങ്ങനെ ഓരോന്ന് ചിന്തിച് കൊണ്ടിരുന്നു........
"" ഡോ.... അതേ..... ഇപ്പഴേ നേരം ഇരുട്ടി , രാത്രി എവിടെയാ തങ്ങുന്നേ............ """ അവളുടെ ഒച്ചയാണ് എന്നെ ചിന്തകളുടെ ലോകത്ത്
💬 Comments
View all comments